Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പുരുഷന്മാര്ക്കും പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറുകള്‍
സൗന്ദര്യസംരക്ഷണവും മുടിസംരക്ഷണവുമെല്ലാം സ്ത്രീകള്ക്കാണെന്നായിരുന്നു പണ്ടുകാലത്തെ വിശ്വാസം. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് ഇതിലും മാറ്റം വന്നു കഴിഞ്ഞു. സ്ത്രീകളെപ്പോലെ പുരുഷന്മാര്ക്കും മുടി സംരക്ഷണത്തിലും സൗന്ദര്യസംരക്ഷണത്തിലും താല്പര്യമേറി വരുന്നു. മുളച്ചു പൊന്തുന്ന മെന്‍സ് ബ്യൂട്ടി പാര്‍ലറുകള്‍ ഇതിന് ഉദാഹരണമാണ്.
സ്ത്രീകളുടെ മുടിസംരക്ഷണത്തില്‍ നിന്നും വ്യത്യസ്തമാണ പുരുഷന്മാരുടെ മുടിസംരക്ഷണമെന്നു പറയാം. മുടി വളരുക എന്ന സങ്കല്പത്തില് നിന്നും വ്യത്യസ്തമായ കഷണ്ടി ഒഴിവാക്കുക, മുടികൊഴിച്ചില്‍ തടയുക, ഉള്ള മുടിയുടെ ഭംഗി നില നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഇവര്‍ക്കു കൂടുതല്‍ ശ്രദ്ധ.
പുരുഷന്മാരുടെ മുടിസംരക്ഷണത്തിന്റെ വഴികളിലൊന്നാണ് ഷാംപൂ. ഷാംപൂവിനൊപ്പം കണ്ടീഷണറിനും മുഖ്യസ്ഥാനവുമുണ്ട്. എ്ന്നാല്‍ രാസവസ്തുക്കള്‍ കലര്‍ന്ന കണ്ടീഷണറുകളേക്കാള്‍ പ്രകൃതിദത്ത ഗുണമുള്ളവയായിരിക്കും കൂടുതല്‍ നല്ലത്.
പുരുഷന്മാര്‍ക്കുപയോഗിക്കാവുന്ന പ്രകൃതിദത്ത കണ്ടീഷണറുകള്‍ ഏതൊക്കെയെന്നറിയൂ,

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് പാലുമായി ചേര്‍ത്തരയ്ക്കുക. ഇത് ഷാംപൂ ചെയ്ത ശേഷം മുടിയില്‍ കണ്ടീഷണറിനു പകരം ഉപയോഗിക്കാം. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറും നല്ലൊരു കണ്ടീഷണര്‍ തന്നെയാണ്. ഇത് മുടി കെട്ടു പിണയാതിരിക്കാനും സഹായിക്കും.

ഷിയ ബട്ടര്‍
മുടി വേരുകളെ ബലപ്പെടുന്ന ഒന്നാണ് ഷിയ ബട്ടര്‍. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ചു മസാജ് ചെയ്യാം.

മുട്ട വെള്ള
മുട്ട വെള്ള നല്ലൊരു ഹെയര്‍ കണ്ടീഷണറിന്റെ ഗുണം ചെയ്യും. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിഞ്ഞ് കഴുകിക്കളയാം.

ചുരയ്ക്ക
ചുരയ്ക്കയുടെ നീരും നല്ലൊരു ഹെയര്‍ കണ്ടീഷണര്‍ തന്നെയാണ്. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ചു കഴുകിക്കളയണം.

തേന്‍
തേന്‍ നല്ലൊരു കണ്ടീഷണറാണ്. മുടിയില്‍ ഇത് പുരട്ടുന്നത് മുടിയ്ക്ക് തിളക്കവും മൃദുത്വവും നല്‍കും.

ബേക്കിംഗ് സോഡ
അല്പം ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നത് നല്ലൊരു കണ്ടീഷണറിനു തുല്യമാണ്.

തൈര്
തൈര് നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ്. പ്രത്യേകിച്ച് താരനുള്ളവര്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റിയ നല്ലൊന്നാന്തരം കണ്ടീഷണറാണിത്.

ഒലീവ് ഓയില്‍
വരണ്ട മുടിയില്‍ ഉപയോഗിക്കുവാന്‍ പറ്റിയ ഒരു കണ്ടീഷണറാണ് ഒലീവ് ഓയില്‍. ഇത് മുടിവളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കം നല്‍കാനും നല്ലതാണ്.

പഴം
പഴുത്ത പഴമുടച്ച് തലയില്‍ തേയ്ക്കുന്നത് പുരുഷന്മാര്ക്കു പറ്റിയ മറ്റൊരു ഹെയര്‍ കണ്ടീഷണറാണ്.



Click it and Unblock the Notifications
