Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുടികൊഴിച്ചിൽ തടയാൻ ചില പൊടിക്കൈകൾ
മുടികൊഴിച്ചിൽ ഇന്നൊരു സർവ്വസാധാരണ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. കുളിക്കുമ്പോഴും മുടിചീകുമ്പോഴും ഊർന്നു വീഴുന്ന തലമുടിയുടെ എണ്ണം പലരെയും അസ്വസ്ഥമാക്കുന്നുണ്ട്. എന്താണിതിനൊരു പോംവഴി? മുടികൊഴിച്ചിൽ പൂർണ്ണമായി ഇല്ലാതാക്കാവുന്ന ഒരു പ്രശ്നമല്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷെ ഒരുപരിധി വരെ നമുക്ക് ഇതിനെ നമുക്ക് തടഞ്ഞുനിർത്താനാവും.
വിപണിയിൽ മുടികൊഴിച്ചിൽ തടയാനുള്ള ധാരാളം ഓയിലുകളും ക്രീമുകളുമൊക്കെ ലഭിക്കുമെങ്കിലും അത്തരം വസ്തുക്കളുടെ ദീർഘകാല ഉപയോഗം തലമുടിക്ക് വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിനാൽ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ പിന്തുടരുക എന്നത് തന്നെയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. വീട്ടിൽ തയ്യാറാക്കുന്ന മരുന്നുകളിൽ ദോഷകരമായ കെമിക്കലുകൾ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളെ ഭയപ്പെടുകയും വേണ്ട. മുടികൊഴിച്ചിൽ തടയാനുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

മുടികൊഴിച്ചില്‍ തടയാം
തലമുടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. താരൻ, ചൊറിച്ചിൽ എന്നിവയെ അകറ്റിനിർത്താൻ മുടി വൃത്തിയായി സൂക്ഷിക്കുന്നതുകൊണ്ട് സാധിക്കും. മുടികൊഴിച്ചിലിന്‍റെ പ്രധാന കാരണങ്ങൾ ഇല്ലാതാവുന്നതോടെ മുടികൊഴിച്ചിൽ സാധ്യത കുറയും. അതുപോലെ ഷാംപൂ, ഹെയർ കണ്ടീഷനർ എന്നിവ മുടിയുടെ സ്വഭാവം നോക്കി മാത്രം ഉപയോഗിക്കുക.

മുടികൊഴിച്ചില്‍ തടയാം
ഒരു കപ്പിൽ കടുകെണ്ണ എടുക്കുക അതിൽ നാല് ടേബിൾസ്പൂണ്‍ മൈലാഞ്ചിയില അരച്ച് ചേർക്കുക. ഇത് ചൂടാക്കിയ ശേഷം ആ എണ്ണകൊണ്ട് തലയോട്ടി നല്ലവണ്ണം മസാജ് ചെയ്യുക.

മുടികൊഴിച്ചില്‍ തടയാം
കുറച്ച് ഉലുവ പൊടിച്ച് ഒരു കപ്പ് വെള്ളത്തിൽ ചേർക്കുക. ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിച്ച് നാൽപ്പത് മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഒരു മാസം തുടർച്ചയായി ഇങ്ങനെ ചെയ്താൽ മുടികൊഴിച്ചിൽ ശമിക്കും.

മുടികൊഴിച്ചില്‍ തടയാം
തലമുടി തണുത്ത വെള്ളത്തിൽ കഴുകി വിരലുകൾകൊണ്ട് നന്നായി മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും.

മുടികൊഴിച്ചില്‍ തടയാം
നിങ്ങളുടെ തലയിലെ കഷണ്ടി കയറിതുടങ്ങിയ ഭാഗങ്ങളിൽ സവാള
ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. മസാജിങ്ങിന് ശേഷം അൽപം തേൻ പുരട്ടുകയുമാകം.

മുടികൊഴിച്ചില്‍ തടയാം
തേനും മുട്ടയുടെ മഞ്ഞയും ചേർന്ന മിശ്രിതം തലയോട്ടിയിൽ പുരട്ടി തിരുമ്മുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. മിശ്രിതം അര മണിക്കൂർ തലയിൽ പിടിപ്പിച്ച ശേഷം മാത്രമേ കഴുകിക്കളയാവൂ.

മുടികൊഴിച്ചില്‍ തടയാം
അഞ്ചു ടേബിൾസ്പൂണ്‍ തൈര്, ഒരു ടേബിൾസ്പൂണ്‍ ചെറുനാരങ്ങ നീര്, രണ്ട് ടേബിൾസ്പൂണ്‍ കടലമാവ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം ഷാംപൂ ആയി ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ തടയും.

മുടികൊഴിച്ചില്‍ തടയാം
ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഉണക്ക നെല്ലിക്ക ചേർക്കുക. ഈ എണ്ണ ഉപയോഗിച്ച് ദിവസേന തല മസാജ് ചെയ്യുക. മുടികൊഴിച്ചിലിന് ശമനം ലഭിക്കും.

മുടികൊഴിച്ചില്‍ തടയാം
ചീര പോലുള്ള ഇലവർഗ്ഗങ്ങളുടെ നീര് ദിവസേന ഒരു ഗ്ലാസ്സെങ്കിലും കുടിക്കുന്നത് നല്ലതാണ്.

മുടികൊഴിച്ചില്‍ തടയാം
നെല്ലിക്കയുടെ നീര് കുടിയ്ക്കുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

മുടികൊഴിച്ചില്‍ തടയാം
മല്ലിയില ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതുപയോഗിച്ച് തല കഴുകുക.

മുടികൊഴിച്ചില്‍ തടയാം
തേങ്ങാപ്പാൽ ഉപയോഗിച്ച് ദിവസേന തല കഴുകുന്നത് മുടികൊഴിച്ചിലിന് ആശ്വാസം നൽകും.

മുടികൊഴിച്ചില്‍ തടയാം
കുരുമുളക്, ചെറുനാരങ്ങയുടെ കുരു എന്നിവ സമം ചേർത്ത് പൊടിച്ച് അതിൽ അല്പം വെള്ളം ചേർക്കുക. ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.



Click it and Unblock the Notifications
