Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
പിളരുന്ന മുടിത്തുമ്പിനു പരിഹാരം
മുടിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുടിത്തുമ്പു പിളരുന്നത്. മുടിവളര്‍ച്ചയെ ബാധിയ്ക്കുക മാത്രമല്ല, മുടിയുടെ ഭംഗി കളയുകയും കൂടി ചെയ്യുന്ന ഒരു പ്രശ്നമാണിത്.
മുടിത്തുമ്പു പിളരുന്നതിന് പൊതുവെ പറഞ്ഞു കേള്‍ക്കാറുള്ളൊരു പരിഹാരം മുടിയുടെ തുമ്പ് ഇടയ്ക്കിടെ വെട്ടിക്കളയുകയെന്നതാണ്. ഇതല്ലാതെയും മുടിയുടെ തുമ്പു പിളരുന്നതിന് ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്.

പപ്പായ
പപ്പായ കൊണ്ടുള്ള ഹെയര്‍ പായ്ക്ക് മുടിത്തുമ്പു പിളരുന്നതു തടയാനുള്ള നല്ലൊരു വഴിയാണ്. പപ്പായ ഉടച്ച് തൈരില്‍ കലര്‍ത്തി മുടിത്തുമ്പു മൂടുന്ന വിധത്തില്‍ പുരട്ടുക. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയാം.

പാല്‍പ്പാട
പാല്‍പ്പാട അല്പം പാലില്‍ നല്ലപോലെ കലക്കി മുടിത്തുമ്പിലും ശിരോചര്‍മത്തിലും തേച്ചു പിടിപ്പിയ്ക്കുക. ഇത് 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

ആവണെക്കെണ്ണ, ബദാം ഓയില്‍, ഒലീവ് ഓയില്‍
ആവണെക്കെണ്ണ, ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ തുല്യഅളവില്‍ യോജിപ്പിച്ച് മുടിയില്‍ പുരട്ടുക. മുടി ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ഒരു ടവര്‍ കൊണ്ടു പൊതിഞ്ഞു കെട്ടുക. അല്പം കഴിഞ്ഞ് തല കഴുകാം.

ബിയര്‍
അല്പം ബിയര്‍ മുടിത്തുമ്പുള്പ്പെടെയുള്ള മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം. മുടിത്തുമ്പു പിളരാതിരിക്കാനും മുടിയ്ക്ക നല്ലൊരു കണ്ടീഷണറിന്റെ ഗുണം ലഭിയ്ക്കാനും ഇത് സഹായിക്കും.

മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞയില്‍ അല്പം ബദാം ഒായില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

കറുത്ത പയറും ഉഴുന്നുപരിപ്പും
അര കപ്പ് കറുത്ത പയറും അല്പം ഉഴുന്നുപരിപ്പും വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് തൈരില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്പം കഴിഞ്ഞ് കഴുകിക്കളയാം.

തൈരും തേനും
തൈരും തേനും കലര്‍ത്തിയ മിശ്രിതം മുടിയിലും മുടിത്തുമ്പിലും തേച്ചു പിടിപ്പിയ്ക്കുന്നത് മുടിത്തുമ്പു പിളരുന്നതിനുള്ളൊരു പരിഹാരമാണ്.

ഒലീവ് ഓയില്‍
അല്പം ഒലീവ് ഓയില്‍ ചൂടാക്കി തലയോട്ടിയിലും മുടിത്തുമ്പിലും തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞ ശേഷം കഴുകിക്കളയാം.

ബട്ടര്‍ ഫ്രൂട്ട്
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ലപോലെ ഉടയ്ക്കുക. മുടി നനച്ച ശേഷം ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കണം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം.

മയോണൈസ്
മയോണൈസ് ബട്ടര്‍ ഫ്രൂട്ടിനു പകരം ഉപയോഗിക്കാം. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം..



Click it and Unblock the Notifications
