Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
പറക്കും മുടിയ്ക്ക് പരിഹാരങ്ങള്‍
വരണ്ട മുടി പലരുടേയും പ്രശ്നമാണ്. ഇത് പാറിപ്പറന്നു നില്ക്കുന്നതായിരിയ്ക്കും അടുത്ത പ്രശ്നം. പുറത്തു പോകുമ്പോള്‍ ഇത് കാറ്റത്ത് ജട പിടിയ്ക്കുവാനുള്ള സാധ്യതയും കൂടുതലാണ്.
ഇത്തരം മുടികള്‍ക്ക് പറ്റിയ ചില പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. ഇവ തലയില്‍ തേയ്്ക്കുന്നത് മുടിയുടെ വരണ്ട സ്വഭാവം ഒഴിവാക്കാന്‍ സഹായിക്കും. മുടി മൃദുവാകും. ചീകാനും കെട്ടിവയ്ക്കുവാനുമെല്ലാം ഇത് സഹായിക്കുകയും ചെയ്യും.
പാറിപ്പറന്നു കിടക്കുന്ന മുടിയെ മെരുക്കാന്‍ സഹായിക്കുന്ന ഹെയര്‍ പായ്ക്കുകളെക്കുറിച്ചറിയൂ,

പഴം
പഴം കൊണ്ടുള്ള ഹെയര്‍ പായ്ക്ക് വരണ്ട മുടിയെ മിനുസപ്പെടുത്തുവാന്‍ നല്ലതാണ്. ബദാം ഓയില്‍, അവോക്കാഡോ എന്നിവ കലര്‍ത്തി പഴം നല്ലപോലെ ഉടച്ച് ഇതില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക.

തൈര്
ഇത്തരം മുടിയ്ക്കു പറ്റിയ നല്ലൊരു ഹെയര്‍ പായ്ക്കാണ് തൈര്.

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് വരണ്ട മുടിയ്ക്കു ചേര്‍ന്ന നല്ലൊരു ഹെയര്‍ പായ്ക്കാണ്. ഇത് നല്ലപോലെ ഉടച്ച് തൈരില്‍ കലര്‍ത്തി മുടിയില്‍ തേയ്ക്കണം.

മയോണൈസ്
മയോണൈസ് മുടിയിലും തുമ്പു മുതല്‍ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. മുക്കാല്‍ മണിക്കൂറിനു ശേഷം ഇത് നല്ലപോലെ കഴുകിക്കളയണം.

ബിയര്‍
മുടി മൃദുവാക്കുന്നതിന് ബിയര്‍ വളരെ നല്ലതാണ്. പ്രത്യേകിച്ച് മുടിയില്‍ ഷാംപൂ തേച്ച ശേഷം ബിയര്‍ കൊണ്ട് മുടി കഴുകുന്നത് നല്ലൊരു കണ്ടീഷണറിന്റെ ഗുണം ചെയ്യും.

വിനെഗര്‍
മുടി കഴുകിയ ശേഷം വെള്ളത്തില്‍ അല്പം വിനെഗര്‍ തേച്ച് മുടി കഴുകാം. ഇത് മുടി പറന്നു കിടക്കാതെ സൂക്ഷിയ്ക്കും.

തേന്‍
തേന്‍ മുടിയ്ക്കു പറ്റിയ മറ്റൊരു നല്ല കണ്ടീഷണറാണ്.

മുട്ട
മുടിയ്ക്കു ചേര്‍ന്ന മറ്റൊരു നല്ല ഉല്പന്നമാണ് മുട്ട. ഇത് മുടിയില്‍ തേയ്ക്കുന്നത് നല്ലതാണ്.

ഹോട്ട് ഓയില്‍ മസാജ്
മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് മുടിയുടെ വരള്‍ച്ച മാറ്റാനുള്ള മറ്റൊരു വഴിയാണ്.



Click it and Unblock the Notifications
