Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അകാലനര ഒഴിവാക്കാന്‍ വീട്ടുവൈദ്യം
അകാലനര പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുടിയിലെ മെലാനില്‍ എന്ന വസ്തുവിന്റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്കു കറുപ്പു നിറം നല്കുന്ന പദാര്‍ത്ഥം.
വെള്ളത്തിന്റെ പ്രശ്നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്പര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് ഇട വരുത്തുന്നുണ്ട്.
ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ടു വഴികളല്ലാതെ ഈ പ്രശ്നത്തിനു സ്ഥായിയായൊരു പരിഹാരം കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല.

നര തടയാന്‍ നമുക്കു തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ.
നരയെ തടയാനുള്ള ഹെയര്‍ പായ്ക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. നെല്ലിക്കാപ്പൊടി, ഹെന്ന എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് തലയോടിലും മുടിയിലും തേച്ചു പിടിപ്പിച്ച് കഴുകിക്കളയണം.
കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്. കട്ടന്‍ ചായ തണുപ്പിച്ച് മുടിയില്‍ തേച്ച് അല്പം കഴിഞ്ഞ് കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച് മുടി കഴുകാം. ഇതുപയോഗിക്കുമ്പോള്‍ മുടിയില്‍ ഷാംപൂ തേയ്ക്കരുതെന്ന കാര്യം ഓര്‍ക്കുക.
കറിവേപ്പില അരച്ചു തലയില്‍ തേയ്ക്കുന്നതും മുടി നര ഒഴിവാക്കും. ഇവയിട്ടു കാച്ചിയ എണ്ണ തേയ്ക്കുന്നതും ഭക്ഷണരൂപത്തില്‍ ഇവ കഴിയ്ക്കുന്നതുമെല്ലാം നര ഒഴിവാക്കാനുള്ള വഴികളാണ്.
മയിലാഞ്ചിയില, കറിവേപ്പി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട് എണ്ണ കാച്ചിത്തേയ്ക്കുന്നത് ഗുണം ചെയ്യും.
ഹെന്നയും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്. മയിലാഞ്ചിയില അരച്ചതോ അല്ലെങ്കില്‍ മയിലാഞ്ചിപ്പൊടിയോ ഇതിന് ഉപയോഗിക്കാം. ഇതില്‍ അല്പം തൈര്, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേയ്ക്കാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
ചീരയുടെ ജ്യൂസും തലയില്‍ തേയ്ക്കാന്‍ നല്ലതാണ്. ചുവന്ന ചീരയാണ് ഏറ്റവും നല്ലത്. മുടിയുടെ നര ഒഴിവാക്കാന്‍ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും.
മുടി നര ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ് നെല്ലിക്ക. ഇതു കഴിയ്ക്കുന്നതും നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്ക്കുന്നതുമെല്ലാം നല്ലതാണ്.
കൃത്രിമമായ മുടസംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പകരം തികച്ചും സ്വാഭാവികമായ വഴികള്‍ അവലംബിക്കുക. ഉദാഹരണത്തിന് കെമിക്കലുകള്‍ ചേര്‍ത്ത ഷാംപൂവിനു പകരം ചെമ്പരത്തി താളി പോലുള്ളവയുപയോഗിക്കാം. കെമിക്കലുകള്‍ ഒഴിവാക്കുന്നത് മുടിയുടെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിയ്ക്കും.



Click it and Unblock the Notifications
