Latest Updates
-
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
മുടി പ്രശ്‌നങ്ങള്‍ക്ക് വീട്ടുപരിഹാരം
നിങ്ങളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നതില്‍ മുടിയഴകിനുള്ള സ്ഥാനം വളരെ വലുതാണ്. ആരോഗ്യമുള്ള മനോഹരമായ മുടി ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. മുഖ സൗന്ദര്യവും ശരീര ഭംഗിയും ഉണ്ടെങ്കിലും മുടി ചീത്തയാണെങ്കില്‍ എല്ലാവരുടെയും ശ്രദ്ധ പോകുന്നത് അതിലേക്കായിരിക്കും. മുടി നന്നായിരിക്കാത്ത ചില ദിവസങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ എല്ലാ ദിവസവും ഇതേ അവസ്ഥയിലായിരിക്കുന്നത് നല്ലതല്ല.
നര, ബലക്കുറവ്, അറ്റം കീറല്‍ പോലുള്ള മുടിയുടെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന് വീട്ടില്‍ തന്നെ നിരവധി പ്രതിവിധികളുണ്ട്. ബലമുള്ള മനോഹരമായ കനത്ത മുടി ഉണ്ടാകുന്നതിന് സഹായിക്കുന്ന ചില ഉപായങ്ങല്‍ നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ കണ്ടെത്താം. അങ്ങനെ ചിലതാണ് ഇവിടെ പറയുന്നത്.
വീട്ടില്‍ തന്നെയുള്ള ഇത്തരം പ്രതിവിധകള്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായിരിക്കുകയില്ല. അതേസമയം തന്നെ ചിലവും കുറവായിരിക്കും, ബ്യൂട്ടിപാര്‍ലറില്‍ ചെലവാക്കുന്നത്ര സമയവും പണവും ഇവ ഉപയോഗിക്കുന്നതിന് വേണ്ടി വരില്ല.
കേശ സംരക്ഷണത്തിന് വീട്ടില്‍ തന്നെയുള്ള പ്രതിവിധികള്‍ ഇതാ

മുടി കൊഴിച്ചില്‍
1. ചൂട് എണ്ണ
ചേരുവകള്‍: ഒലിവ് എണ്ണ, വെള്ളിച്ചെണ്ണ, കടുകെണ്ണ പോലുള്ള ഏതെങ്കിലും പ്രകൃതി ദത്ത എണ്ണ
ചെയ്യേണ്ട രീതി
മുകളില്‍ പറയുന്ന എണ്ണകളില്‍ ഏതെങ്കിലും ഒന്ന് ചൂടാക്കി എടുക്കുക
മുടിയിഴകളിലും തലയിലും ഇളം ചൂടോടെ എണ്ണ തേച്ച് പിടിപ്പിക്കുക
ഒരു രാത്രി കഴിഞ്ഞിട്ടോ അല്ലെങ്കില്‍ ഒരു മണിക്കൂറിന് ശേഷമോ ഷാമ്പു ഉപയോഗിച്ച് മുടി കഴുകുക

മുടി കൊഴിച്ചില്‍
2: തേങ്ങാ പാല്‍
ചേരുവകള്‍: തേങ്ങാപാല്‍ ( തേങ്ങ ചിരകി എടുത്ത് നന്നായി പിഴിഞ്ഞെടുക്കുക)
ചെയ്യേണ്ട രീതി
തല മുഴുവന്‍ നന്നായി തേങ്ങാപാല്‍ തേച്ചിട്ട് മുടിയുടെ വേരുകളില്‍ മസ്സാജ് ചെയ്യുക.

മുടി കൊഴിച്ചില്‍
3: കടുക് എണ്ണ, മൈലാഞ്ചി ഇലകള്‍
ചേരുവകള്‍:കടുക് എണ്ണ, മൈലാഞ്ചി ഇല
ചെയ്യേണ്ട രീതി
കനം കുറഞ്ഞ പാത്രത്തില്‍ അല്‍പം എണ്ണ എടുത്ത് ചൂടുക്കുക. കുറച്ച് മൈലാഞ്ചി ഇലകള്‍ ചെറുതാക്കി ഇതിലിട്ട്‌് ചൂടാക്കുക.
നല്ല തുണി ഉപയോഗിച്ച് എണ്ണ അരിച്ചെടുക്കുക
ഈ എണ്ണ സ്ഥിരമായി തലയില്‍ തേയ്‌ക്കുന്നത് മുടി വളരാന്‍ സഹായിക്കും.

അനാവശ്യ രോമ വളര്‍ച്ച
4 പഞ്ചസാരയും നാരങ്ങ നീരും
ചേരുവകള്‍: പഞ്ചസാര, നാരങ്ങ നീര്, വെള്ളം
ചെയ്യേണ്ട രീതി
അപ്പോള്‍ പിഴിഞ്ഞെടുത്ത നാരങ്ങ നീരും പഞ്ചസാരയും ഒരു ചെറിയ പാത്രത്തിലെ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കിയെടുക്കുക.
കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം രോമ വളര്‍ച്ചയുള്ള ഭാഗത്ത് പുരട്ടുക.
15 മിനുട്ടിന് ശേഷം തുടച്ച് കളഞ്ഞിട്ട് തണുത്ത വെള്ളത്തില്‍ കഴുകുക

അനാവശ്യ രോമ വളര്‍ച്ച
5: കടലമാവും തൈരും
ചേരുവകള്‍: കടലമാവ്, മഞ്ഞള്‍, തൈര്
ചെയ്യേണ്ട രീതി
മഞ്ഞള്‍, കടലമാവ്, തൈര് എന്നിവ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക
ഈ മിശ്രതം രോമ വളര്‍ച്ചയുള്ള ഭാഗത്ത് പുരട്ടിയിട്ട് ഉണങ്ങാന്‍ അനുവദിക്കുക.
കുറച്ച് സമയത്തിന് ശേഷം ഇത് ഇളക്കി കളഞ്ഞിട്ട് നന്നായി കഴുകുക
അല്‍പം മോയ്‌സ്‌ച്യൂറൈസര്‍ ഈ ഭാഗത്ത് പുരട്ടുക

അനാവശ്യ രോമ വളര്‍ച്ച
6 : നാരങ്ങയും തേനും
ചേരുവകള്‍: നാരങ്ങ, തേന്‍
ചെയ്യേണ്ട രീതി
നാരങ്ങ നീരും തേനും തുല്യ അളവിലെടുത്ത് മിശ്രിതം ഉണ്ടാക്കുക
രോമ വളര്‍ച്ചയുള്ള ഭാഗത്ത് പുരട്ടുക
10-15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക

നരച്ച മുടി
7. വെളിച്ചെണ്ണയും നാരങ്ങയും
ചേരുവകള്‍: വെളിച്ചെണ്ണ, നാരങ്ങ
ചെയ്യേണ്ട രീതി
വെളിച്ചെണ്ണയും നാരങ്ങ നീരും ചേര്‍ത്തിളക്കിയ മിശ്രതം തലയില്‍ പുരട്ടുക.
10-15 മിനുട്ടിന് ശേഷം കഴുകി കളയുക

നരച്ച മുടി
8: നെല്ലിക്ക
ചേരുവകള്‍
നെല്ലിക്ക, വെളിച്ചെണ്ണ
ചെയ്യേണ്ട രീതി
വെളിച്ചെണ്ണയിലിട്ട് കുറച്ച് നെല്ലിക്ക കഷ്‌ണങ്ങള്‍ കറക്കുന്നത് വരെ ചൂടാക്കുക
ഈ കുഴമ്പ് മുടിയില്‍ പുരട്ടിയതിന് ശേഷം മുടി നന്നായി തേച്ച് കഴുകുക.

നരച്ച മുടി
9: കറിവേപ്പില
ചേരുവകള്‍: ചതച്ച കറിവേപ്പില,വെളിച്ചെണ്ണ
ചെയ്യേണ്ട രീതി
കറിവേപ്പില 7-8എണ്ണം ചതച്ചെടുത്തെത് വെളിച്ചെണ്ണയിലിട്ട് ചൂടാക്കുക
ഈ മിശ്രിതം പിഴിഞ്ഞെടുത്ത് ഇളം ചൂടോടെ മുടിയിഴകളില്‍ പുരട്ടുക.
ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക.

വരണ്ട മുടി
10 : ബിയര്‍
ചേരുവ: ബിയര്‍
ചെയ്യേണ്ട രീതി
തലമുടിയില്‍ ബിയര്‍ ഒഴിച്ച് തേച്ച് പിടിപ്പിക്കു
ഇത് തലമുടിയില്‍ പിടിക്കുന്നത് 5-7 മിനുട്ട് കാത്തിരിക്കുക
നന്നായി കഴുകി കളഞ്ഞതിന് ശേഷം കണ്ടീഷണര്‍ ഇടുക

വരണ്ട മുടി
11: അപ്പക്കാരം (ബേക്കിങ് സോഡ)
ചേരുവകള്‍: വെള്ളം, അപ്പക്കാരം
ചെയ്യേണ്ട രീതി
വെള്ളവും അപ്പക്കാരവും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക
കുളിക്കുമ്പോള്‍ നനഞ്ഞ മുടിയില്‍ ഇത് തേയ്‌ക്കുക
തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളഞ്ഞിട്ട് ഷാമ്പു ചെയ്യുക

ചുരുണ്ട മുടി
12. തേനും പാലും
ചേരുവകള്‍: തേന്‍, പാല്‍
ചെയ്യേണ്ട രീതി
അല്‍പം തേനെടുത്ത് പാലില്‍ ചേര്‍ത്ത് തലയില്‍ തേയ്‌ക്കുക.
തലമൊത്തം ഇത് തേച്ച് പിടിപ്പിക്കുക
15-20 മിനുട്ടിന് ശേഷം കഴുകി കളയുക

ചുരുണ്ട മുടി
13 മുട്ട
ചേരുവകള്‍: മുട്ട,വെള്ളം
ചെയ്യേണ്ട രീതി
മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിക്കുക
മുട്ടയുടെ മഞ്ഞയുടെ കൂടെ ഒരു ടേബിള്‍ സ്‌പൂണ്‍ വെള്ളം ചേര്‍ത്ത് ഇളക്കി ക്രീം രൂപത്തിലാക്കുക
ഈ മിശ്രതത്തിലേക്ക് മുട്ടയുടെ വെള്ള ചേര്‍ക്കുക
നനഞ്ഞ മുടിയിഴകളില്‍ ഈ മിശ്രതം തേയ്‌ക്കുക. 30 മിനുട്ടിന് ശേഷം ഇത് കഴുകി കളയുക.

മുടിയുടെ അറ്റം പിളരുക
14 പപ്പായ പായ്‌ക്
ചേരുവകള്‍: പപ്പായ( കപ്പളങ),തൈര്
ചെയ്യേണ്ട രീതി
തൊലിയും കുരുവും കളഞ്ഞ പപ്പായ തൈരും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക
45 മിനുട്ട് ഇത് തലയില്‍ തേച്ച് ഇരിക്കുക
നന്നായി കഴുകി കളയുക

മുടിയുടെ അറ്റം പിളരുക
15. വാഴപ്പഴം,മുട്ട, തേന്‍
ചേരുവകള്‍: വാഴപ്പഴം, മുട്ട, പാല്‍, തേന്‍
ചെയ്യേണ്ട രീതി
വാഴപ്പഴം, മുട്ട, പാല്‍, തേന്‍ എന്നിവ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക
ഇത് മുടിയില്‍ തേയ്‌ച്ചിട്ട് 30 മിനുട്ട് ഇരിക്കുക
നേര്‍ത്ത ഷാമ്പു തേച്ച് ഇത് കഴുകി കളയുക.

മുടിയുടെ അറ്റം പിളരുക
16 പരിപ്പ്
ചേരുവകള്‍: കറുത്ത പരിപ്പ്, ഉലുവ,തൈര്
ചെയ്യേണ്ട രീതി
കറുത്ത പരിപ്പും ഉലുവയും ചേര്‍ത്ത് പൊടിക്കുക
ഇതില്‍ അല്‍പം തൈര് ചേര്‍ത്തിളക്കുക
ഈ മിശ്രിതം തലയില്‍ തേച്ച് 1 മണിക്കൂര്‍ ഇരിക്കുക
നേര്‍ത്ത ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക

താരന്‍
17നാരങ്ങ തൊലി
ചേരുവ: നാരങ്ങ തൊലി
ചെയ്യേണ്ട രീതി
3-4 നാരങ്ങയുടെ തൊലി 4-5 കപ്പ് വെള്ളത്തിലിട്ട് 15-20 മിനുട്ട് നേരം ചൂടാക്കുക
ഇത് തണുത്ത് കഴിയുമ്പോള്‍ മുടി കഴുകാന്‍ എടുക്കുക. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യണം.

താരന്‍
18 തൈര്
ചേരുവ: തൈര്
ചെയ്യേണ്ട രീതി
1. മുടിയഴകളില്‍ പൂര്‍ണമായി തൈര് പുരട്ടി കുറഞ്ഞത് ഒരു മണിക്കൂര്‍ ഇരിക്കുക.
2. നേര്‍ത്ത ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക.



Click it and Unblock the Notifications











