Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഹെയര്‍ കണ്ടീഷണര്‍ വീട്ടിലുണ്ടാക്കാം
മുടിയില്‍ ഷാംപൂ ചെയ്താല്‍ കണ്ടീഷണറുകളും ഉപയോഗിക്കണം. മുടി മിനുസമുള്ളതാക്കാനും മുടി ജട പിടിക്കാതിരിക്കാനും ഇത് വളരെ പ്രധാനമാണ്.
വിപണിയില്‍ നിന്നും കിട്ടുന്ന കണ്ടീഷണറുകളില്‍ പലപ്പോഴും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകും. ഇത് മുടിയ്ക്ക് ദോഷം വരുത്തുകയും ചെയ്യും. ഇതിന് പ്രതിവിധി വീട്ടിലുണ്ടാക്കുന്ന കണ്ടീഷണറുകളാണ്.

വീട്ടില്‍ തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളാണ് ഷാംപൂ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
ഹെന്നയും മുട്ടയും കൂട്ടിച്ചേര്‍ത്ത് നല്ല കണ്ടീഷണറുണ്ടാക്കാം. ഒരു കപ്പ് ഹെന്നയില്‍ അരക്കപ്പ് വെള്ളവും ഒരു മുട്ടയും പൊട്ടിച്ചൊഴിച്ച് കൂട്ടിക്കലര്‍ത്തി രാത്രി മുഴുവന്‍ വയ്ക്കുക. വെള്ളത്തിനും പകരം ബീറ്റ് റൂട്ട് ജ്യൂസും ഉപയോഗിക്കാം.
മുട്ട ഇഷ്ടമില്ലാത്തവരാണെങ്കില്‍ പകരം തൈരുപയോഗിക്കാം.
ഈ മിശ്രിതം തലയില്‍ തേച്ച് ഒന്നു രണ്ടു മണിക്കൂറിനു ശേഷം കഴുകിക്കളയാം. മാസത്തിലൊരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് മുടിവളരുന്നതിനും നല്ലതാണ്.
നെല്ലിക്കാപ്പൊടിയില് ഒരു മുട്ടയും രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയോ ആവണക്കെണ്ണയോ കലര്‍ത്തുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച ശേഷം അര, ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ച് മുടിയില്‍ തേയ്്ക്കുന്നതും നല്ലതാണ്. ഇതും നല്ല കണ്ടീഷണര്‍ എന്നതിലുമുപരി മുടി വളര്‍ച്ചയ്ക്കും സഹായിക്കും.
കറ്റാര്‍ വാഴയുടെ ജെല്‍ തേനുമായി കലര്‍ത്തി തലയില്‍ ചേയ്ക്കാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇതും മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന നല്ലൊന്നാന്തരം കണ്ടീഷണറാണ്.
ഓയില്‍ മസാജ് മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒരു ഘടകമാണ്. ഇളം ചൂടുള്ള വെളിച്ചെണ്ണയോ ബദാം, ഒലീവ് ഓയിലോ തലയോടില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.മുടി ഷാംപൂ ചെയ്ത ശേഷം കണ്ടീഷണര്‍ തേയ്ക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഷാംപൂ നല്ലപോലെ കഴുകിക്കളഞ്ഞ ശേഷം മാത്രം കണ്ടീഷണര്‍ തേച്ചു പിടിക്കുക.
കണ്ടീഷണര്‍ മാത്രമേ ചെയ്യുന്നുള്ളൂവെങ്കില്‍ മുടി നനച്ച ശേഷം മാത്രം കണ്ടീഷണര്‍ പുരട്ടുക.



Click it and Unblock the Notifications
