മുടി പൊട്ടിപ്പോകുന്നുവോ?

മുടി യാതൊരു കാരണവുമില്ലാതെ പൊട്ടിപ്പോകുന്നുവെന്നു പരാതിപ്പെടുന്നവരെ കാണാം. മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണിത്.

മുടി പൊട്ടിപ്പോകുന്നതിനു പിന്നില്‍ പലപ്പോഴും നാം ശ്രദ്ധിയ്ക്കാത്ത ചില കാരണങ്ങളുണ്ടാകാം.

ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീനില്ലെങ്കില്‍ ഇത് മുടിയുടെ വളര്‍ച്ചയെ ബാധിയ്ക്കും. പയര്‍ വര്‍ഗങ്ങള്‍, മുട്ട തുടങ്ങിയവ കഴിയ്ക്കുന്നത് നല്ലതാണ്.

Hairbreakaage

കടുത്ത വെയില്‍ അധികമേല്‍ക്കുന്നതും മുടിയ്ക്കു നല്ലതല്ല. ഇത് മുടിയുടെ സുരക്ഷാആവരണത്തെ തകര്‍ക്കും. മുടി പൊട്ടിപ്പോകുവാന്‍ ഇടയാകുകയും ചെയ്യും.

സിങ്ക, അയേണ്‍ കുറവും മുടി പൊട്ടിപ്പോകുവാന്‍ ഇടയാക്കുന്ന മറ്റൊരു കാരണമാണ്.

വെള്ളത്തിന് കട്ടി കൂടുക, ക്ലോറിന്‍ വെള്ളം തുടങ്ങിയവ മുടി പൊട്ടിപ്പോകുവാന്‍ ഇടയാക്കുന്ന മറ്റു ചില കാരണങ്ങളാണ്.

മുടി അഴിച്ചിട്ടു കിടക്കുന്നതും ചിലപ്പോള്‍ മുടി പൊട്ടിപ്പോകുവാന്‍ ഇടയാക്കിയേക്കാം. മുടിയും തലയിണക്കവറും തമ്മില്‍ ഘര്‍ഷണമുണ്ടാകുവാന്‍ മുടി അഴിച്ചിട്ടു കിടക്കുന്നത് കാരണമാകും. മുടി പൊട്ടിപ്പോകും.

മുടിയിലെ കളര്‍, സ്‌ട്രെയ്റ്റനിംഗ് പരീക്ഷണങ്ങളും മുടി പൊട്ടിപ്പോകുവാന്‍ ഇട വരുത്തും.

മുടി വല്ലാതെ വലിച്ചു കെട്ടുന്നതും മുടി പൊട്ടിപ്പോകുവാനുള്ള മറ്റൊരു കാരണമാണ്.

നല്ല ചീപ്പുപയോഗിച്ചു മുടി ചീകാത്തതും മുടി പൊട്ടിപ്പോകുവാന്‍ ഇട വരുത്തും.

Story first published: Wednesday, December 4, 2013, 20:27 [IST]
X
Desktop Bottom Promotion