Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മുടി സ്ട്രെയ്റ്റന്‍ ചെയ്താല്‍ എന്തു സംഭവിയ്ക്കും
മുടി സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണെന്നു പറയാം. സ്ത്രീകളുടെ മാത്രമല്ല, ഒരു പരിധി വരെ പുരുഷന്മാരുടേയും.
മുടിയില്‍ ഇന്ന പല ഫാഷനകളും പരീക്ഷിയ്ക്കാറുണ്ട്. ഇതില്‍ തന്നെ മുടി സ്ട്രെയ്റ്റന്‍ ചെയ്യുക, കളര്‍ ചെയ്യുക തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.
മുടി സ്ട്രെയ്റ്റന്‍ ചെയ്യുന്നത് കുറച്ചു കാലമായി പരീക്ഷിച്ചു പോരുന്ന ഒരു ഫാഷനാണ്. നീണ്ടു തിളങ്ങിക്കിടക്കുന്ന മുടി എല്ലാ സ്ത്രീകളേയും മോഹിപ്പിയ്ക്കുന്നതു തന്നെ കാരണം.
മുടി സ്ട്രെയ്റ്റന്‍ ചെയ്യുന്ന സൗന്ദര്യം നല്‍കുമെങ്കിലും ഇതു കൊണ്ട് ചില ദൂഷ്യ വശങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

മുടി കൊഴിച്ചില്‍
മുടി കൊഴിച്ചിലാണ് മുടി നീട്ടുന്നതിന്റെ ഒരു ദൂഷ്യഫലം. മുടി സ്ട്രെയ്റ്റെന്‍ ചെയ്യുന്നതു വഴി മുടിയുടെ കട്ടി കുറയുന്നു. ഇത് പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് ഇട വരുത്തുകയും ചെയ്യുന്നു.

മുടി വേരുകള്‍ക്ക് കട്ടി കുറയുന്നു
മുടിയുടെ വേരുകള്‍ക്ക് മുടി നീട്ടുന്നത് ദോഷം ചെയ്യുന്നു. മുടിയുടെ വേരുകള്‍ക്ക് കട്ടി കുറയുകയാണ് സ്ട്രെയ്റ്റിനിംഗ് വഴിയുണ്ടാകുന്നത്.

മുടി വരളും
മുടി സ്ട്രെയ്റ്റന്‍ ചെയ്തയുടനെ മുടികള്‍ക്ക് തിളക്കമുണ്ടാകുമെങ്കിലും ഇതിന് ഉപയോഗിക്കുന്ന ക്രീം മുടിയ്ക്കു നല്ലതല്ല. ഇത് മുടി വരണ്ടുപോകാന്‍ ഇടയാക്കും.

മുടിത്തുമ്പു പിളരും
മുടിയുടെ തുമ്പു പിളരുന്നതാണ് മുടി സ്ട്രെയ്റ്റന്‍ ചെയ്യുന്നതിന്റെ ഒരു ദോഷം. മുടിത്തുമ്പു പിളരുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.

താരന്
ശിരോചര്‍മം വല്ലാതെ വരളുന്നതാണ് മുടി സ്ട്രെയ്റ്റന്‍ ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന മറ്റൊരു ദൂഷ്യം. ഇത് താരന് പോലുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.

തിളക്കം കുറയും
മുടി സ്ട്രെയ്റ്റെന്‍ ചെയ്യുന്നത് മുടിയ്ക്ക് താല്‍ക്കാലിക തിളക്കം നല്‍കുമെങ്കിലും മുടിയുടെ സ്വാഭാവികമായുള്ള തിളക്കത്തെ കുറയ്ക്കുകയാണ് ചെയ്യുന്നത്.

കെട്ടി വയ്ക്കാന്‍
മുടി സ്ട്രെയ്റ്റന്‍ ചെയ്താല്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ കെട്ടി വയ്ക്കാന്‍ സാധിക്കില്ല. മുടി മെടഞ്ഞിടുകയോ മറ്റു രീതികളില്‍ കെട്ടുകയോ ചെയ്താല്‍ മുടി അതേ രീതിയില്‍ വളയാന്‍ സാധ്യതയുണ്ട്. മുടി അഴിച്ചിടുകയാണ് ഏക പോംവഴി. മുടി എപ്പോഴും അഴിച്ചിടുന്നത് നല്ലതുമല്ല.

ജട പിടിയ്ക്കാനുള്ള സാധ്യത
മുടി സ്യ്രെ്റ്റെന് ചെയ്താല്‍ മുടി ജട പിടിയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് മുടികൊഴിച്ചിലിനും ഇട വരുത്തും.



Click it and Unblock the Notifications
