Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
പഴം കൊണ്ട് ഹെയര്‍ പായ്ക്ക്
മുടിയുടെ ആരോഗ്യത്തിന് എപ്പോഴും സ്വാഭാവിക രീതികള്‍ തന്നെയാണ് കൂടുതല്‍ നല്ലത്. കൃത്രിമ വസ്തുക്കള്‍ മുടിയെ എപ്പോഴും കേടു വരുത്തുകയേയുള്ളൂ.
വീട്ടില്‍ തന്നെ മുടിയുടെ ആരോഗ്യത്തിനു ചെയ്യാന്‍ സാധിയ്ക്കുന്ന ധാരാളം പ്രകൃതിദത്ത കൂട്ടുകളുണ്ട്. ഇതിലൊന്നാണ് പഴം. പഴമുപയോഗിച്ച് മുടിയില്‍ പുരട്ടാന്‍ പറ്റില ഹെയര്‍ പായ്ക്കുകളുണ്ടാക്കാം. ഇവയെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

പഴവും തൈരും ഉപയോഗിച്ച് ഹെയര്‍ പായ്ക്കുണ്ടാക്കാം. 3 പഴുത്ത പഴം, മൂന്നു ടേബിള്‍ സ്പൂണ്‍ തൈര്, രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ പാല് എന്നിവ മിക്സിയിലോ ബ്ലെന്ററിലോ അടിയ്ക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകിയ ശേഷം ഈ ഹെയര്‍ പായ്ക്ക് തേച്ചു പിടിപ്പിയ്ക്കുക. 20 മിനിറ്റു കഴിഞ്ഞ ശേഷം ഇത് കഴുകിക്കളയണം.
പഴവും ബട്ടര്‍ ഫ്രൂട്ടും ഉപയോഗിച്ചും ഹെയര്‍ പായക്കുണ്ടാക്കാം. പഴവും ബട്ടര്‍ ഫ്രൂട്ടും നാളികേരപ്പാലും ചേര്‍ത്ത് തലയോടിലും മുടിയിലും തേച്ചു പിടിപ്പിയ്ക്കാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുകയും ചെയ്യാം.
പഴം, കൊക്കോ, പാല്, ബാദാം ഓയില്‍ എന്നിവ ഒരുമിച്ചു ചേര്‍ത്തും ഹെയര്പായ്ക്കുണ്ടാക്കാം. വരണ്ട മുടിയുള്ളവര്‍ക്ക് ഈ ഹെയര്‍ പായ്ക്ക് നല്ലതാണ്.
പഴുത്ത പഴം, മുട്ടവെള്ള, ഒലീവ് ഓയില്‍, തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി തലയില്‍ തേയ്ക്കാനുള്ള ഹെയര്‍ പായ്ക്കുണ്ടാക്കാം. ഇത് മുടിയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്കുന്ന ഒരു ഹെയര്‍ പായ്ക്കാണ്.
പഴുത്ത പഴം, മയോനീസ്, ലാവെന്‍ഡര്‍ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് ഹെയര്‍ പായക്കുണ്ടാക്കാം. ഇത് തലയിലും മുടിയിലും തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടിയ്ക്ക് മൃദുത്വവും തിളക്കവും ലഭിയ്ക്കും.
താരന് പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും മുടി കൊഴിച്ചില്‍ തടയാനുമെല്ലാം ഇത്തരം ഹെയര്‍ പായ്ക്കുകള്‍ സഹായിക്കും.



Click it and Unblock the Notifications
