Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബിയര്‍ കൊണ്ട് മുടി സംരക്ഷിക്കാം
ആല്‍ക്കഹോള്‍ അംശം കുറവാണെങ്കിലും മദ്യഗണത്തില് പെടുത്താവുന്ന ഒരു പാനീയമാണ് ബിയര്‍. മദ്യമെങ്കിലും ഇതിന് ആരോഗ്യവശങ്ങളുമുണ്ട്. ഹൃദയാരോഗ്യത്തിന് വളരെ മിതമായ അളവില്‍ ബിയര്‍ കഴിയ്ക്കുന്നത് നല്ലതാണെന്നു പറയും.
ആരോഗ്യത്തിനു മാത്രമല്ല, മുടിയ്ക്കും ബിയര്‍ നല്ലതാണ്. മുടി സംരക്ഷണത്തിന് ബിയര്‍ ഏതെല്ലാം രീതിയില്‍ ഉപയോഗിക്കുമെന്നറിയൂ,

ബിയര്‍ നല്ലൊന്നാന്തരം കണ്ടീഷണറുടെ ഗുണം ചെയ്യും. ഷാംപൂ ചെയ്ത ശേഷം അല്പം ബിയര്‍ മുടിയില്‍ പുരട്ടി നോക്കൂ..

അല്പം ബിയര്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുടിയില്‍ പുരട്ടിയാല്‍ മുടിയ്ക്ക് തിളക്കവും മൃദുത്വവുമുണ്ടാകും.

മുടിയുടെ അറ്റത്ത് പിളര്പ്പുണ്ടാകുന്നതിന് ബിയര്‍ പ്രതിവിധിയായി ഉപയോഗിക്കാം. അല്പം ബിയര്‍ രാത്രി മുഴുവന്‍ തുറന്നു വയ്ക്കുക. രാവിലെ ഇത് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിക്കുക. തണുത്തു കഴിയുമ്പോള്‍ ഇതിലേക്കു തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു യോജിപ്പിക്കുക. ഇത് മുടിയുടെ അറ്റത്തു പുരട്ടിയ ശേഷം അല്പം കഴിയുമ്പോള്‍ കഴുകാം.

ജൊജോബ ഓയില്‍ ബിയറുമായി കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നതും നല്ലതാണ്. ഇത് അല്പം കഴിയുമ്പോള്‍ കഴുകിക്കളയും.

മുടി കൊഴിച്ചില്‍ തടയുന്നതിനും ബിയര്‍ നല്ലതാണ്. ബിയറിലെ ബയോട്ടിനാണ് ഈ ഗുണം നല്‍കുന്നത്. ഇത് മുടിയെ ശക്തിപ്പെടുത്താനും മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും സഹായിക്കും.

മുടി കഴുകിയ ശേഷം അല്പം ബിയര്‍ ചെറുതായി ചൂടാക്കി മുടിയില്‍ തേച്ചു പിടിപ്പിക്കാം. മുടി നല്ല കട്ടിയോടെ ഭംഗിയായി കിടക്കാന്‍ ഇതു സഹായിക്കും.

തിളങ്ങുന്ന മുടി ലഭിയ്ക്കാനും ബിയര്‍ മുടിയില്‍ പുരട്ടുന്നതു നല്ലതാണ്.അല്പം ചൂടാക്കിയ ബിയര്‍ മുടിയില്‍ പുരട്ടിയാല്‍ മതിയാകും.

മുടി കെട്ടുപിണയാതിരിക്കാനും മുടിയില്‍ ബിയര്‍ തേയ്ക്കുന്നതു നല്ലതാണ്. ഇത് കണ്ടീഷണറിന്റെ ഗുണം ചെയ്യുന്നതു തന്നെ കാരണം.

വരണ്ടു പറന്നു കിടക്കുന്ന മുടിയുടെ സംരക്ഷണത്തിനും ബിയര്‍ നല്ലതാണ്. ഇത് മുടി വളര്‍ച്ചയ്ക്കും മുടിയുടെ ഭംഗിയ്ക്കും സഹായിക്കും.



Click it and Unblock the Notifications
