Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുള്‍ത്താണി മിട്ടി മുടിസംരക്ഷണത്തിനും!
സൗന്ദര്യവര്‍ധക വസ്തുക്കളിലൊന്നാണ് മുള്‍ത്താണി മിട്ടി. തികച്ചും പ്രകൃതിദത്തമായൊരു സൗന്ദര്യവര്‍ധക ഉപാധി.
മുള്ത്താളി മിട്ടി ചര്‍മത്തില്‍ തേയ്ക്കുന്നതു കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. അമിത എണ്ണമയം നീക്കാനും മുഖക്കുരു അകറ്റാനും ചര്‍മത്തിളക്കം നല്‍കാനുമെല്ലാം ഇത് ഉപയോഗിക്കാം.
മുള്‍ത്താണി മിട്ടി മുടിസംരക്ഷണത്തിനും ഉപയോഗിക്കാമെന്നറിയാമോ, താരന് പോലുള്ള പല പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാര്‍ഗമാണ്. കുറഞ്ഞ വീര്യമുള്ളതു കൊണ്ടുതന്നെ മുടിയുടെ സ്വാഭാവികതയ്ക്കു കോട്ടം വരുത്തുകയുമില്ല.
വിവിധതരം മുടികള്‍ക്കും മുടിപ്രശ്നങ്ങള്‍ക്കും ഇത് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നു നോക്കൂ,

മുടിത്തുമ്പു പിളരുന്നതിന് മുള്‍ത്താണി മിട്ടി പായ്ക്ക് ഉപയോഗിക്കാം. രാത്രി മുടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുക. രാവിലെ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുക. മുള്‍ത്താണി മിട്ടി തൈരില്‍ കലര്‍ത്തി മുടിയുടെ തുമ്പു വരെ പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
നാലു സ്പൂണ്‍ മുള്‍ത്താണി മിട്ടി, അരക്കപ്പ് തൈര്, പകുതി ചെറുനാരങ്ങയുടെ നീര്, രണ്ട് സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം. വരണ്ട മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.
മുള്‍ത്താണി മിട്ടി വെള്ളത്തില്‍ കലര്‍ത്തി മൂന്നു മണിക്കൂര്‍ വയ്ക്കുക. ഇത് മുടിയില്‍ തേച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുടിയിലെ അമിത എണ്ണമയം നീങ്ങും.
നീണ്ട മുടിയ്ക്ക് മുള്‍ത്താണി മിട്ടി, മുട്ടവെള്ള, അരിപ്പൊടി എന്നിവ കലര്‍ത്തിയ പായ്ക്കു തേച്ചു പിടിപ്പിയ്ക്കാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം. മുടി മൃദുവാകാനും തിളങ്ങാനും ഈ പായ്ക്ക് സഹായിക്കും.



Click it and Unblock the Notifications
