Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വധുവിന്റെ മുടി തിളങ്ങാന്‍
വിവാഹദിവസം എല്ലാ വധുക്കളും വ്യത്യസ്തരും അഴകോടെയും ആകര്‍ഷകമായും ഇരിക്കാനാഗ്രഹിക്കും. ശരീരത്തിന് മാത്രമല്ല അവള്‍ക്ക് ശ്രദ്ധനല്കേണ്ടി വരുന്നത്, ചര്‍മ്മത്തിന് പ്രത്യേകിച്ച് മുടിക്ക്. ഇതിനായി ബ്യൂട്ടി പാര്‍ലറുകള്‍ തേടിപ്പോവുകയൊന്നും വേണ്ട.

1)കേശസംരക്ഷണം ആദ്യമേ തുടങ്ങണം
വിവാഹദിവസം മുടി നന്നായിരിക്കാന്‍ പ്രയത്നം ആദ്യമേ തുടങ്ങണം. മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയാല്‍ നന്ന്. 11 ാം മണിക്കൂറിലെ പരിഭ്രമം ഒഴിവാക്കാം. ഇതിനായി സമാനമേഖലയിലെ വിദഗ്ദരുടെ അഭിപ്രായം തേടാവുന്നതാണ്.
2)മുടിയുടെ ടൈപ്പ് അനുസരിച്ച് വേണം കേശസംരക്ഷണം
നിങ്ങളുടെ മുടിയെ തിരിച്ചറിഞ്ഞുവേണം ഏത് വിധത്തിലുള്ള സംരക്ഷണമാണ് നല്കേണ്ടതെന്നറിയുവാന്. മുടി വരണ്ടതാണെങ്കില്‍ താരന് ഉണ്ടാകുമെന്നുറപ്പ്. ഇതിനായി ആന്റി ഡാന്‍ഡ്രഫ് ഷാംപൂ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വിദഗ്ദരുടെ അടുത്ത് പോയാല്‍ കുറച്ച് കാലത്തേക്കെങ്കിലും മുടിയുടെ തിളക്കം നിലനിര്‍ത്തുന്ന ടിപ്പുകള്‍ പകര്‍ന്നുതരും.
3) പ്രകൃതിദത്ത വഴികള്‍
പ്രകൃതിദത്ത വഴികള്‍ ഉപയോഗിച്ചുള്ള കേശസംരക്ഷണമാണ് എപ്പോഴും നല്ലത്. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത കേശസംരക്ഷണ ലോഷനുകളും ക്രീമുകളും എണ്ണകളും മുടിക്ക് ദോഷം വരുത്തുന്നവയാണ്. മുടി കീറുന്നതനും താരന് കൂടുന്നതിനും, കൊഴിച്ചിലിനും ഇടയാക്കിയേക്കും. ഹെയര്‍ ഡ്രൈയറുകള്‍, കളറുകള്‍, മറ്റ് ഉത്പന്നങ്ങള്‍ വധുക്കള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല, മുടിയും ബലവും ഇവ കുറയ്ക്കും. മയിലാഞ്ചി അരച്ച് പുരട്ടുന്നതാണ് ഏറെക്കുറെ എല്ലാ വിദഗ്ദരും ഒരു പോലെ പറയുന്നത്. മൈലാഞ്ചി അരച്ചതില്‍ അല്‍പ്പം ചെറുനാരങ്ങാനീര് ഒഴിക്കുന്നതും നല്ലതാണ്. മാസത്തിലൊരിക്കല്‍ മുട്ടയുടെ വെള്ളക്കരു അരച്ച് പുരട്ടുന്നതും നല്ലതാണ്. മുടിക്ക് നല്ല തിളക്കം കിട്ടും.
4)പതിവായി കഴുകുക
ആഴ്്ച്ചയില് മൂന്ന് തവണയെങ്കിലും ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. മുടിക്ക് സംഭവിക്കുന്ന പലതരം കേടുകളും ഇത് ഇല്ലാതാക്കും. പ്രോട്ടീന്‍ അടങ്ങിയ കണ്ടീഷനറുകള്‍ ഉപയോഗിച്ച് മുടി കഴുകുകയും ചെയ്യാം. മുടിക്ക് വ്യത്യസ്ത ലുക്ക് കിട്ടും. വിവാഹത്തിന് കുറച്ച് ദിവസം മുമ്പ് മുടി നന്നായി തിരുമ്മുന്നത് നല്ലതുതന്നെ.



Click it and Unblock the Notifications
