Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുടിയഴക് കൂട്ടാന്‍ ചില വഴികള്‍
മനോഹാരിതയാര്‍ന്ന തലമുടി സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്ന് പറയേണ്ടതില്ല. ചില ലളിതമായ കാര്യങ്ങള്‍ പിന്തുടര്ന്നാല് തലമുടി ആരോഗ്യമുള്ളതും, മനോഹരവുമാക്കാന്‍ സാധിക്കും. അതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
മുടി വരണ്ടതും, ചുരുണ്ടതുമാണെങ്കില് ആഴ്ചയില്‍ ഒരു തവണ ചൂടുള്ള എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. അതിന് മുമ്പായി സാധാരണ ഷാംപൂവോ കണ്ടീഷണറോ ഉപയോഗിച്ച് മുടി വൃത്തിയാക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതാനും ആഴ്ചത്തേക്ക് മുടിയില്‍ കളര്‍ ചെയ്യുന്നതും, മുടി ചുരുട്ടുന്നതും, മറ്റ് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
വീട്ടില്‍ തന്നെ നിര്‍മ്മിക്കുന്ന ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കുന്നതും, ഡ്രൈയര്‍ ഉപയോഗിച്ച് ഉയര്‍ന്ന ചൂടില്‍ മുടി ഉണക്കാതിരിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ഉലുവ
വീട്ടില്‍ ഹെയര്‍ മാസ്കുണ്ടാക്കാന്‍ ഇനി പറയുന്നവ ഉപയോഗിക്കാം.
ഒരു കപ്പ് ഉലുവ എടുത്ത് രണ്ടര കപ്പ് വെള്ളത്തില്‍ രാത്രി കുതിരാന്‍ വെയ്ക്കുക. രാവിലെ മിക്സിയില്‍ അല്പം വെള്ളം ചേര്‍ത്ത് നല്ലതുപോലെ അരക്കുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയം കഴിയുമ്പോള്‍ കഴുകിക്കളയാം.

ഷാംപൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
ഷാംപൂ ഉപയോഗിക്കുമ്പോള്‍ തലയോട്ടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വിരലുകളുപയോഗിച്ച് പതകൊണ്ട് തലയോട്ടിയില്‍ നല്ലതുപോലെ മസാജ് ചെയ്യുക. കഴുകിയതിന് ശേഷം ഏതെങ്കിലും ക്രീം കണ്ടീഷണര്‍ ഉപയോഗിക്കാം. ഇത് തലമുടി മുഴുവന്‍ തേച്ച് പിടിപ്പിച്ച ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കുക.

ഒഴിവാക്കേണ്ടുന്നവ
മുടിയുണക്കാന്‍ ചൂടുള്ള രീതികള്‍ ഒഴിവാക്കി, മുടി സ്വഭാവിക രീതിയില്‍ ഉണങ്ങാന്‍ അനുവദിക്കുക.

ജെല്ലുകള്‍
ആല്‍ക്കഹോള്‍ അടങ്ങിയ ജെല്ലുകള്‍ ഉപയോഗിക്കാതിരിക്കുക.
മുടിയില്‍ വൃത്തിയുള്ള ബ്രഷും, ചീപ്പുകളും ഉപയോഗിക്കുക. അവ ഉപയോഗശേഷം വൃത്തിയാക്കി വെയ്ക്കുക.

ടിപ്സ്
ജോലി ചെയ്ത് ക്ഷീണിച്ച് വീട്ടിലെത്തുമ്പോഴേ കിടക്കുന്ന ശീലം പലര്‍ക്കുമുണ്ടാകും. എന്നാല്‍ കിടക്കുന്നതിന് മുമ്പ് നീളമുള്ള മുടിയുള്ളവര്‍ അത് കെട്ടിവയ്ക്കണമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. മുടി അയച്ച് പിന്നിടിയുകയോ, രണ്ടായി മെടഞ്ഞിടുകയോ ചെയ്യാം. പിന്നിയിടുന്നതാണ് ഉറങ്ങാന്‍ പോകുമ്പോള്‍ നല്ലത്.

മസാജ് ചെയ്യുമ്പോളറിയാന്
എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. എണ്ണ സാവധാനം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക.

ഒലിവ്
ഒലിവ്, ജൊബോബ, ബദാം, വെളിച്ചെണ്ണ തുടങ്ങിയവയില്‍ പച്ച മരുന്നുകള്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ മുടിക്ക് പോഷണം ലഭിക്കും.
മുടിയില്‍ എണ്ണ തേക്കുമ്പോള്‍ അല്പം എണ്ണ മുടിയുടെ അഗ്രഭാഗത്തും തേയ്ക്കണം.

മുടികൊഴിച്ചിലിന് പരിഹാരം
മുടി കൊഴിച്ചില്‍ പരിഹരിക്കാന്‍ വീട്ടില്‍ തന്നെ മാര്‍ഗ്ഗമുണ്ട്. ഇതിന് അരകപ്പ് ഉലുവ, 500 മില്ലി ലിറ്റര്‍ വെളിച്ചെണ്ണ എന്നിവ എടുക്കുക.
ഒരു കണ്ണാടി പാത്രത്തിലോ, ജാറിലോ വെളിച്ചെണ്ണയൊഴിച്ച് അതില്‍ ഉലുവ ഇട്ട് നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന ഒരിടത്ത് വെയ്ക്കുക. ഒരാഴ്ച ഇങ്ങനെ വെയില് കൊള്ളിക്കണം.
ഈ എണ്ണ ആഴ്ചയില്‍ മൂന്ന് തവണ തലയോട്ടിയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ കുറയും.

വെളിച്ചെണ്ണ കൂടുതല്‍ മെച്ചപ്പെടുത്താം
തിളക്കുന്ന വെള്ളത്തിന് മേലെ ചൂടേല്ക്കാത്ത ഒരു പാത്രം വെച്ച് അതില്‍ 500 മില്ലി ലിറ്റര്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതില്‍ ഉണങ്ങിയ ചെമ്പരത്തിപ്പൂവും, ഇലകളും, ഉണങ്ങിയ നെല്ലിക്ക കഷ്ണങ്ങളും, കയ്യോന്നി ഇലകളും(ആയുര്‍വേദ കടകളില്‍ ലഭിക്കും)ഇട്ട് ചൂടാക്കുക. ഇതിലേക്ക് സുഗന്ധം നല്‍കാനായി പനിനീരോ, കര്‍പ്പൂരമോ, ജമന്തിപ്പൂവോ ചേര്‍ക്കാം. അധികം നേരം എണ്ണ ചൂടാക്കരുത്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഈ എണ്ണ ഉപയോഗിക്കാം.



Click it and Unblock the Notifications
