Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
താരനകറ്റും വഴികള്‍
താരന് പുരുഷന്മാരെ സംബന്ധിച്ച് വലിയൊരു പ്രശ്നമാണ്. ഇത് നിങ്ങള്‍ക്കൊപ്പം കഴിയുന്ന സ്ത്രീകള്‍ക്കും പ്രയാസം സൃഷ്ടിക്കും. തോളില്‍ വീണുകിടക്കുന്ന താരനുമായി കാമുകിയെ അഭിമുഖീകരിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലോ. തലയോട്ടിയിലെ വരള്‍ച്ച മൂലം താരന് ഉണ്ടാകാമെങ്കിലും ബാക്ടീരിയ, ഫംഗസ് എന്നിവയാണ് മിക്കപ്പോഴും താരന് കാരണമാവുക. ഇത് ചികിത്സിക്കാതിരുന്നാല്‍ പിന്നീട് സ്ഥിരമായിത്തീരും. ചില സാഹചര്യങ്ങളില്‍ ഷാംപൂ മാറി ഉപയോഗിക്കുന്നത് വഴിയോ, വെള്ളത്തിലൂടെയുള്ള അണുബാധയോ, തലയിണയിലൂടെ പങ്കാളിയില്‍ നിന്നോ താരന് ബാധിക്കാം.
താരനെ ചെറുക്കാനും, നീക്കം ചെയ്യാനും വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങളുണ്ട്. ഇവയെല്ലാം തന്നെ നാരങ്ങനീര് ഉള്‍ക്കൊള്ളുന്നവയാണ്. നാരങ്ങനീരും മറ്റ് ചില പദാര്‍ത്ഥങ്ങളും കുളിക്കുന്നതിന് മുമ്പോ, ശേഷമോ പ്രയോഗിച്ച് താരന് ശമനം കാണാം.
നാരങ്ങ കൂടാതെ മറ്റ് ഫലപ്രദമായ വസ്തുക്കളാണ് വെളിച്ചെണ്ണ, ഒലിവ് ഓയില്‍, ഹാസെല്‍ ഓയില്‍, പുതിന ഓയില്‍, വിനാഗിരി, തൈര്, തേയിലയെണ്ണ തുടങ്ങിയവ. ഇവ മുടിയില്‍ ഒരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം നനവ് നല്‍കുകയും ചെയ്യുകയും ചെയ്യുന്നു. താരന് നിയന്ത്രിക്കാനുള്ള ഏറ്റവും പ്രധാന കാര്യം തലയോട്ടിയും മുടിയും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ശക്തമായ താരനെയും അകറ്റാന്‍ നാരങ്ങയിലെ സിട്രിക് ആസിഡിന് കഴിവുണ്ട്.
താരനെ തുരത്താന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. വെളിച്ചെണ്ണ
വെളിച്ചെണ്ണ നേരിട്ടല്ലാതെ ചൂടാക്കി അതില്‍ രണ്ട് സ്പൂണ്‍ നാരങ്ങ നീരൊഴിച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാം. ആഴ്ചയില്‍ 2-4 തവണ ഇത് ചെയ്യുക വഴി താരന് സാവധാനത്തില്‍ അകറ്റാനാവും.

2. ഹാസെല്‍ ഓയില്‍
നേരിട്ടല്ലാതെ ചൂടാക്കിയ ഓയില്‍ ഒരു സ്പൂണ്‍ എടുത്ത് അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങനീര് ചേര്‍ക്കുക. ഇത് തലയോട്ടിയില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇരുപത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം. നാരങ്ങ നേരിട്ട് തലയില്‍ തേക്കുന്നതും താരന് ശമനം നല്‍കും.

3. വിനാഗിരി
4 ടേബിള്സപൂണ് ആപ്പിള്‍ സിഡെര്‍ വിനാഗിരി 2 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരുമായി യോജിപ്പിച്ച് ചൂടാക്കാതെ ഒരു കോട്ടണ്ബോള് ഉപയോഗിച്ച് തലയില്‍ തേക്കുക. പതിവായി ഇങ്ങനെ ചെയ്താല്‍ താരന് മാറും.

4. തൈരും തേനും
തൈര്, തേന്‍, നാരങ്ങ നീര് എന്നിവ കൂട്ടിക്കലര്‍ത്തി ഉപയോഗിച്ചാല്‍ താരന് ശമനം ലഭിക്കും. ഇത് തേച്ച് 20 മിനുട്ട് കഴിഞ്ഞ് തല കഴുകാം. ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യാം.

5. ചായ
താരന് മികച്ച ഒരു പ്രതിവിധിയാണ് ചായ. അരകപ്പ് വെള്ളത്തില്‍ രണ്ട് സപൂണ്‍ തേയിലയിട്ട് അടച്ച് വെച്ച് തിളപ്പിക്കുക. ഇതില്‍ 1 ടീ സ്പൂണ്‍ നാരങ്ങനീര് ചേര്‍ക്കുക. ഇത് ചൂടോടെ ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 15 മിനുട്ട് കഴിഞ്ഞ് ഒഴുക്കുള്ള വെള്ളത്തില്‍ കഴുകിക്കളയാം.

6. ചൂടാക്കിയ ഓയില്‍
ചൂടാക്കിയ ആവണക്കെണ്ണയും വെളിച്ചെണ്ണയും നാരങ്ങ നീരും 1-2-1 ടേബിള്‍ സ്പൂണ്‍ എന്ന അളവിലെടുത്ത് വൃത്താകൃതിയില്‍ തലയോട്ടിയില്‍ മസാജ് ചെയ്യുക. ശേഷം നനഞ്ഞ ടവ്വല്‍ കൊണ്ട് 20 മിനുട്ട് മൂടുക. മികച്ച ഫലം ലഭിക്കും.

7. മൈലാഞ്ചി
നാല് സ്പൂണ്‍ നാരങ്ങനീര്, കാപ്പി, രണ്ട് പച്ചമുട്ട, ഒരു ടീസ്പൂണ്‍ ഉലുവ എന്നിവയും തേയിലയെണ്ണയും മൈലാഞ്ചി പൊടിയില്‍ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.



Click it and Unblock the Notifications
