Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
കേശ രോഗങ്ങളും ആരോഗ്യ പ്രശ്നവും
ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിയാല്‍ വിവിധ രോഗലക്ഷണങ്ങളിലൂടെ ശരീരം അതേ കുറിച്ച് പ്രതികരിക്കുമെന്ന് എല്ലാവര്ക്കും അറിയാം. എന്തിനേറെ പറയുന്നു, മുടി കൊഴിച്ചില്‍ പോലും ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. നിങ്ങളുടെ ആരോഗ്യം മോശമാണെങ്കില്‍ മുടിയുടെ ആരോഗ്യത്തെയും അത് ബാധിക്കുമെന്ന് ചുരുക്കം.
മുടി കൊഴിയല്‍, താരന്, നര എന്നിവയാണ് മുടിയെ ബാധിക്കുന്ന സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍. ഇവ നിസ്സാരമാണെന്ന് തോന്നാമെങ്കിലും ഇവയ്ക്ക് പിന്നിലുള്ള പ്രശ്നങ്ങള്‍ ഗുരുതരമാകാം. മുടിയെ ബാധിക്കുന്ന രോഗങ്ങള്‍, നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് നല്കുന്ന ചില സൂചനകളാണ് ഇനി പറയുന്നത്.

ഒരു ദിവസം ഒരു മനുഷ്യന് 90-100 മുടികള്‍ നഷ്ടമാകുന്നുണ്ടെന്നാണ് ത്വഗ്രോഗ വിദഗ്ദ്ധരുടെ അഭിപ്രായം. എന്നുവച്ച് വിഷമിക്കേണ്ട കാര്യമൊന്നുമില്ല! കാരണം നിങ്ങളുടെ തലയിലെ 90 ശതമാനം രോമകൂപങ്ങളും നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ബാക്കിയുള്ള 10 ശതമാനം മാത്രമാണ് സുഷുപ്തിയിലേക്ക് (ടെലോഗന് ഘട്ടം) പോകുന്നത്.
ഓരോ രണ്ട് മുതല്‍ മൂന്ന് മാസത്തിനിടയ്ക്കും ഈ രോമകൂപങ്ങളിലുള്ള മുടിയിഴകള്‍ കൊഴിയും. ഇവിടെ പുതിയ മുടി കിളിര്‍ക്കുകയും ചെയ്യും. തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയയാണിത്.
നിങ്ങള്‍ പോഷക സമ്പുഷ്ടമായ ആഹാരമല്ല കഴിക്കുന്നത് എന്നതിന്റെ സൂചനയാകാം മുടി കൊഴിയല്‍. മുടിക്ക് ആരോഗ്യവും തിളക്കവും ഉണ്ടാകാന്‍ പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ എ, ഒമേഗ-3 ഫാറ്റിആസിഡുകള്‍ എന്നിവ അത്യാവശ്യമാണ്.
നിങ്ങള്‍ വളരെ കുറച്ച് ആഹാരമാണ് കഴിക്കുന്നതെങ്കില്‍ ഈ പോഷകങ്ങള്‍ ആവശ്യമായ അളവില്‍ ശരീരത്തില്‍ എത്തുകയില്ല. പോഷകക്കുറവ് നേരിടുന്നവരുടെ മുടിയില്‍ അത് ദൃശ്യമായിരിക്കും. മാത്രമല്ല ഇവരുടെ മുടി കൊഴിയുകയും ചെയ്യും.
2. താരന്
തലയോട്ടിയില്‍ എണ്ണയുടെ അംശം അധികമാകുന്നതും തീരെ വരണ്ടിരിക്കുന്നതും താരന് കാരണമാകാം. ഷാംപൂവിന്റെ അമിത ഉപയോഗം കൊണ്ടും താരന് ഉണ്ടാകാറുണ്ട്. പൂപ്പലിന്റെ വളര്‍ച്ച മൂലമാണ് താരന് ഉണ്ടാകുന്നത്.
താരന് രോഗലക്ഷണമല്ല. എന്നാല്‍ മഞ്ഞ നിറത്തിലുള്ള താരന് സെബൊറെയ്ക് ഡെര്‍മറ്റൈറ്റിസിന്റെ ലക്ഷണമാകാം. ഹോര്‍മോണ്‍ ഉത്പാദനത്തില്‍ ഉണ്ടാകുന്ന താളപ്പിഴകള്‍, പൂപ്പലുകള്‍, നാഡീരോഗങ്ങള്‍ എന്നിവ മൂലം ചര്‍മ്മത്തില്‍ തടിപ്പുകള്‍ വരാറുണ്ട്.
3. അകാലനര
പ്രായം കൊണ്ട് മാത്രമല്ല ആളുകള്‍ നരയ്ക്കുന്നത്. പാരമ്പര്യമായ കാരണങ്ങളാല്‍ ചെറുപ്പത്തില്‍ തന്നെ ചിലര്‍ക്ക് നര ബാധിക്കാറുണ്ട്. ആരോഗ്യവും നരയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. എന്നാല്‍ വിളര്‍ച്ച, തൈറോയ്ഡ് മൂലമുള്ള പ്രശ്നങ്ങള്‍, വിറ്റാമിന്‍ ബി12 അപര്യാപ്തത, വെള്ളപ്പാണ്ട് എന്നിവ അകാലനരയ്ക്ക് കാരണമാകാറുണ്ട്.



Click it and Unblock the Notifications
