Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുടികൊഴിച്ചില്‍ അകറ്റും നാളികേരപ്പാല്
നാളികേരപ്പാല് ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഉപകാരപ്രദമാണ്.
പലരെയും അലട്ടുന്ന മുടികൊഴിച്ചിലിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ് മുടികൊഴിച്ചില്‍. ഇതിന് നാളികേരപ്പാല് നല്ലൊരു പരിഹാരമാണ്.
മുടികൊഴിച്ചിലിന് പരിഹാരമായി നാളികേരപ്പാല് ഉപയോഗിച്ച് പല മിശ്രിതങ്ങളും തയ്യാറാക്കാം. ഇവയെന്തൊക്കെയെന്നു നോക്കൂ.

മുടി വരണ്ടുപോകുന്നതാണ് പലപ്പോഴും മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാകുന്നത്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ് നാളികേരപ്പാല്. ഇത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
നാളികേരപ്പാലില്‍ അല്പം തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ്.
നാളികേരപ്പാലിനൊപ്പം തൈനും അല്പം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇത് തലയോടില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുടികൊഴിച്ചില്‍ അകറ്റാനും താരന് കളയാനുമുള്ള നല്ലൊരു വഴിയാണിത്. ശിരോചര്‍മത്തിലുണ്ടാകുന്ന ഇന്ഫെക്ഷനുകളകറ്റാനും ഇത് സഹായിക്കും.
നെല്ലിക്കയില്‍ നിന്നുണ്ടാക്കുന്ന എണ്ണയും നാളികേരപ്പാലും കൂട്ടിച്ചേര്‍ത്ത് തലയില്‍ പുരട്ടാം. ഈ മിശ്രിതമുണ്ടാക്കുന്നതിന് മുന്‍പ് എണ്ണ ചൂടാക്കുന്നതും നല്ലതു തന്നെ. ഈ മിശ്രിതം തലയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.
നാളികേരപ്പാലില്‍ ഉലുവപ്പൊടി ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ അകറ്റാനും മുടിയുടെ വരള്‍ച്ച മാറ്റാനും നല്ലതാണ്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്കുന്ന മിശ്രിതമാണിത്.
ആഴ്ചയില്‍ ഒന്നു രണ്ടു ദിവസമെങ്കിലും ഇത്തരം മിശ്രിതങ്ങള്‍ തലയില്‍ പ്രയോഗിക്കാം. മുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, മുടിയുടെ ആരോഗ്യം നന്നാവുകയും ചെയ്യും.



Click it and Unblock the Notifications
