Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സ്വര്‍ണ മുടിയുടെ അഴകിന്
സ്വര്‍ണമുടിയുള്ള സുന്ദരനും സുന്ദരിയുമാവാന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ജീവനില്ലാത്തതു പോലെ തോന്നിപ്പിക്കുമെങ്കിലും സ്വര്‍ണമുടി ആകര്‍ഷകവും രസകരവുമാണ്.കാഴ്ചയില്‍ സ്വര്‍ണമുടി ഭംഗിയാണെങ്കിലും നന്നായി സംരക്ഷിച്ചില്ല എങ്കില്‍ പെട്ടന്ന് നിറം മങ്ങാനുള്ള പ്രവണത ഉണ്ടാകും.
നിങ്ങളുടെ മുടിയ്ക്ക് സ്വാഭാവികമായി സ്വര്‍ണ നിറുണ്ടെങ്കിലും കൃത്രിമമായി നിറം നല്‍കിയതാണെങ്കിലും കറുത്ത മുടിയേക്കാള്‍ സംരക്ഷണവും ശ്രദ്ധയും നല്‍കണം. മുറിയുടെ നിറം ശരിയായ രീതിയില്‍ നിലനിര്‍ത്തിയില്ല എങ്കില്‍ മഞ്ഞ , ഓറഞ്ച്, ചിലപ്പോള്‍ പച്ച നിറം വരെ ആകാനുള്ള പ്രവണത കാണും. സ്വര്‍ണ മുടിയായി തന്നെ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ മുടിയുടെ നിറം, ആരോഗ്യം, ഉള്ള് എന്നിവയില്‍ ശ്രദ്ധ വേണം. മുടിയുടെ നിറം സ്വാഭാവികമല്ലഎങ്കിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. സ്വര്‍ണ നിറം കിട്ടുന്നതിനായി മുടി ബ്ലീച്ച് ചെയ്യുമ്പോള്‍ മുടി ലോലമാകുന്നതിന് പുറമെ സ്വാഭാവിക നിറം നഷ്ടപ്പെട്ട് വരണ്ടതാവുകയും ചെയ്യും. അതിനാല്‍ സ്വര്‍ണ മുടി കൂടുതല്‍ ശ്രദ്ധയോടെ വേണം പരിചരിക്കാന്‍

സ്വര്‍ണ മുടി പരിചരണത്തിനുള്ള ചില വഴികള്‍
ഡ്രൈ ഷാമ്പു
സ്വര്‍ണ മുടി പരിചരണത്തിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും വരണ്ട മുടിക്കുള്ള ഷാമ്പു ഉപയോഗിക്കുക. മുടി വൃത്തിയാകുന്നതിനും തിളക്കം വെയ്ക്കുന്നതിനും ഇത് സഹായിക്കും. കൂടാതെ ഇത് മുടിയുടെ ആരോഗ്യത്തിനും നിറം മങ്ങാതിരിക്കാനും സഹായിക്കും. ഇതിന് പുറമെ കണ്ടീഷണര്‍ ഉപയോഗിക്കുകയും ചീപ്പു കൊണ്ട് മുടിയും അറ്റവും ചീവുകയും വേണം.
മുടി കഴുകുന്നത് കുറയ്ക്കുക
പതിവായി മുടി കഴുകുന്നത് ഒഴിവാക്കുക.സ്ഥിരമായി മുടി കഴുകിയാല്‍ മുടി വരണ്ടു പോവുകയും പിളര്‍ന്ന് നാശമാവുകയും ചെയ്യും. സ്ഥിരമായി കഴുകുന്നതിലൂടെ മുടിയിലെ സ്വാഭാവിക എണ്ണയുടെ അളവ് വ്യത്യാസപ്പെടുകയും തിളക്കം നഷ്ടമാവുകയും ചെയ്യും. സ്വര്‍ണ മുടി നിലനിര്‍ത്തുന്നതിന് കഴിയുന്നതും കുറച്ച് മാത്രം മുടി കഴുകുക
തൊപ്പി ധരിക്കുക
ദീര്‍ഘ സമയം സൂര്യപ്രകാശം ഏല്ക്കേണ്ടതായി വരുകയാണെങ്കില്‍ തൊപ്പിയോ സ്കാര്‍ഫോ ധരിക്കുന്നത് സ്വര്‍ണ മുടിയുടെ നിറം മങ്ങാതിരിക്കാന്‍ സഹായിക്കും. സ്വര്‍ണ മുടി പരിചരിക്കുന്നവര്‍ ഏറ്റവും ശ്രദ്ധക്കേണ്ടത് ചൂടില്‍ നിന്നുള്ള സംരക്ഷണവും രൂപഭംഗിയുമാണ്.
മുടിയറ്റം മുറിക്കുക
സ്വര്ണമുടിക്കായി ബ്ലീച്ച് ചെയ്യുന്നത് മുടിയിഴകളെ ചിലപ്പോള്‍ ദുര്‍ബലമാക്കും. ആരോഗ്യമുള്ള മുടികള്‍ നിലനിര്‍ത്തുന്നതിന് മാസത്തിലൊരിക്കല്‍ മുടിയുടെ അറ്റം മുറിക്കണം.
ചൂടില്‍ നിന്നും സംരക്ഷണം
സ്വര്‍ണ മുടി പരിപാലനത്തിനായി ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനും തിളക്കം നല്കുന്നതിനുമുള്ള സ്പ്രെ വാങ്ങുക. മുടി ഡ്രയര്‍ ഉപയോഗിച്ചാണ് ഉണക്കുന്നതെങ്കിലും മുടി നീട്ടാനും ചുരുട്ടാനുമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.
മുടി ശുദ്ധമാക്കുന്ന ഷാമ്പു
ക്ലോറിന്‍ വെള്ളത്തില്‍ നീന്തുന്ന ശീലമുണ്ടെങ്കില്‍ ഇത്തരം ഷാമ്പു തേച്ചിട്ട് വെള്ളത്തില്‍ ഇറങ്ങുന്നതായിരിക്കും നല്ലത്. വെള്ളത്തില്‍ കൂടുതല്‍ സമയം മുങ്ങി കിടന്നാലും ക്ലോറിന്‍ മൂലം മുടിയുടെ നിറം മങ്ങുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
തിളക്കത്തിന് ചികിത്സ
മുടി കൂടുതല്‍ പരുപരുത്തതാവുകയാണെങ്കില് തിളക്കം നല്‍കാനുള്ള ചികിത്സയിലൂടെ ഇത് കുറയ്ക്കാന്‍ കഴിയും.
സ്വര്‍ണ മുടി സംരംക്ഷണത്തിനുള്ള ചില മാര്‍ഗങ്ങള്‍ മാത്രമാണിത്. ഇതിലൂടെ മുടിയുടെ നിറവും ഭംഗിയും നിലനിര്‍ത്താന്‍ കഴിയും.



Click it and Unblock the Notifications
