Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പഴം കൊണ്ട് ഹെയര്‍ മാസ്കുണ്ടാക്കാം
മുടി കൊഴിയുന്നത് പലരുടേയും പ്രശ്നമാണ്. ഇതിന് പല കാരണങ്ങളുമുണ്ടാകും.
മുടിയ കൊഴിയുന്നതിന് പ്രകൃതിദത്ത പരിഹാരമങ്ങളുമുണ്ട്. ഇതിലൊന്നാണ് ഹെയര്‍ പായ്ക്കുകള്‍.
പഴം കൊണ്ടുള്ള ഹെയര്‍ പായ്ക്കുകളും മുടിയ്ക്ക് ഗുണം ചെയ്യും. മുടി കൊഴിച്ചില്‍ തടയാന്‍ മാത്രമല്ല, മുടി മൃദുവാകാനും തിളക്കം ലഭിക്കാനും ഇത് നല്ലതാണ്. നല്ലപോലെ പഴുത്ത പഴമാണ് ഇതിന് ഉപയോഗിക്കേണ്ടത്. ഇത്തരം ഹെയര്‍ പായ്ക്കുകള്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

പഴം നല്ലപോലെ ഉടയ്ക്കുക. ഇതില്‍ അല്പം പാല് ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
പഴം, തൈര്, തേന്‍ എ്ന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കാം. താരനുള്ളവര്ക്കാണെങ്കില് അല്പം ചെറുനാരങ്ങാനീരു കൂടി ചേര്‍ക്കാം. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അര, മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.
ബദാം വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം അരയ്ക്കുക. ഇത് പഴമുടച്ച് ഇതില്‍ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. വരണ്ട മുടിയ്ക്കു ചേര്‍ന്ന നല്ലൊന്നാന്തരം പായ്ക്കാണിത്.
മുട്ട, പഴം എന്നിവ ചേര്‍ന്നാലും നല്ല ഫേസ് പായ്്ക്കാവുംം. മുട്ട നല്ലൊന്നാന്തരം ക്ണ്ടീഷണര് കൂടിയാണ്. ഇത് തലയില്‍ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയാം.
വരണ്ട മുടിയുള്ളവര്‍ മുടിയില്‍ അല്പം എണ്ണ പുരട്ടി മസാജ് ചെയ്ത ശേഷം ഇത്തരം ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത്തരം ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കാം.



Click it and Unblock the Notifications
