Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
പുരുഷന്മാര്ക്ക് മുടിയഴക് കൂട്ടാം
മുടി പൊട്ടിപ്പോവുക, കെട്ടുപിണയുക, മുടി കൊഴിച്ചില്‍, മുടിക്ക് വളര്‍ച്ചയില്ലായ്മ, എണ്ണമെഴുക്കുള്ള തലയോട്ടി എന്നിവ പുരുഷന്മാര് സാധാരണയായി മുടിയുടെ കാര്യത്തില്‍ നേരിടുന്ന പ്രശ്നങ്ങളാണ്.
സ്ത്രീകള്‍ ചെയ്യുന്നത് പോലെ തന്നെ വീട്ടില്‍ പ്രയോഗിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ കൊണ്ട് പുരുഷന്മാര്ക്കും തലമുടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. ഇത്തരം ഏതാനും മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

ഓയില്‍ മസാജ്
മുടി ഓയില്‍ മസാജ് ചെയ്യുന്നത് വഴി കരുത്തുള്ളതാകും. മുടിക്ക് തകരാറ് വരുന്നതില്‍ നിന്ന് തടയാന്‍ ഇത് സഹായിക്കും. ആല്‍മണ്ട്, ഒലിവ്, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് തവണ മസാജ് ചെയ്യാവുന്നതാണ്.

തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ മുടിയെ പരിപോഷിപ്പിക്കുകയും, വളരാന്‍ സഹായിക്കുകയും ചെയ്യും. അതിന് പുറമേ മുടിയെ മൃദുലമാക്കുകയും ചെയ്യും.

കറ്റാര്‍ വാഴ.
മുടിക്ക് തിളക്കവും കരുത്തും ലഭിക്കാന്‍ സഹായിക്കുന്നതാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് തവണ കറ്റാര്‍വാഴ നീരുപയോഗിച്ച് മസാജ് ചെയ്യുന്നത് വഴി മുടികൊഴിച്ചില്‍, വരണ്ട മുടി എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും തലയോട്ടിയിലെ രോഗബാധയെ നീക്കുകയും ചെയ്യും.

വേപ്പ് പേസ്റ്റ്
വേപ്പ് പേസ്റ്റ് തലയോട്ടിയിലെ ആല്‍ക്കലൈന്‍ ബാലന്‍സ് വീണ്ടെടുക്കാനും, മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നതാണ്. ഇത് കൂടുതല്‍ ഫലം നല്കാന് അല്പം തേനും, ഒലിവ് ഓയിലും കൂടി പേസ്റ്റിലേക്ക് ചേര്‍ത്താല്‍ മതി.

മുട്ട
കേശസംരക്ഷണത്തിലെ പ്രാഥമിക നടപടിയാണ് പ്രോട്ടീന്‍ ട്രീറ്റ്മെന്റ്. കുടൂതല്‍ കരുത്തും, ഇടതൂര്‍ന്നതുമായ മുടിയാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം പ്രോട്ടീന്‍ ട്രീറ്റ്മെന്റ് നടത്താം. ഒരു മുട്ട പൊട്ടിച്ച് അത് നനഞ്ഞ മുടിയില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം പച്ചവെള്ളത്തില്‍ മുടി നന്നായി കഴുകുക.

ഉലുവ
രണ്ടോ മൂന്നോ സ്പൂണ്‍ ഉലുവ എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. മുടികൊഴിച്ചില്‍ തടയാന്‍ മാത്രമല്ല മുടി വളരുന്നതിനും താരന് അകറ്റുന്നതിനും ഇത് ഉപകാരപ്രദമാണ്.

അവൊക്കാഡോ
അവൊക്കാഡോ, ഏത്തപ്പഴം എന്നിവയുടെ പുഴുങ്ങിയെടുത്ത് മിക്സ് ചെയ്യുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് പച്ചവെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. മുടിക്ക് കൂടുതല്‍ ആരോഗ്യവും, കട്ടിയും ലഭിച്ചതായി മനസിലാക്കാന്‍ സാധിക്കും.

ഓറഞ്ച് തോല്
തലയോട്ടിയില്‍ എണ്ണമെഴുക്കും താരനും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഓറഞ്ച് തോല് കളഞ്ഞ് അരച്ച് കുഴമ്പ് രൂപത്തിലാക്കുക. ഇത് തലമുടിയില്‍ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യണം.

മൈലാഞ്ചി ഇല
സ്വഭാവികമായ രീതിയില്‍ മുടി വളരാന്‍ മൈലാഞ്ചി ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേക്കുക. ഒരു ഷവര്‍ ക്യാപ് ഉപയോഗിച്ച് മൂന്ന് മണിക്കൂര്‍ നേരം മൂടിവെച്ച ശേഷം കഴുകുക.

ചണവിത്ത്
രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ ചണവിത്ത് അഞ്ച് ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ചോ വിരലുകൊണ്ടോ ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. മുപ്പത് മിനുട്ടിന് ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.

നാരങ്ങ
നാരങ്ങനീരും, അതിന്റെ ഇരട്ടിയളവ് വെളിച്ചെണ്ണയും കൂട്ടിക്കലര്‍ത്തി തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവനും അത് കഴുകാതെ സൂക്ഷിക്കുക, അതല്ലെങ്കില്‍ മൂന്ന് നാല് മണിക്കൂര്‍ തല കഴുകാതിരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.

ജൊജോബ ഓയില്‍
ജൊജോബ ഓയില്‍ മുടി വളരുന്നതിന് സഹായിക്കുന്നതിനൊപ്പം മുടിയുടെ അഗ്രഭാഗം മൃദുലവുമാക്കുന്നു. കെട്ടുപിണയുന്നതും, വരണ്ടതുമായ മുടിക്ക് ഇത് ഗുണം ചെയ്യും.

മയോനീസ്
മുടിയുടെ തകരാറുകള്‍ പരിഹരിക്കാന്‍ മയോനീസ്
ഉപയോഗിക്കാം. ഇത് തേച്ച ശേഷം ഒരു പ്ലാസ്റ്റിക് കവറുകൊണ്ട് തല മൂടുക. കഴുകുന്നതിന് മുമ്പ് അരമണിക്കൂറെങ്കിലും ഇങ്ങനെയിരിക്കണം.

തേന്‍
മുടിക്ക് തിളക്കവും, ആരോഗ്യവും കിട്ടാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേനും, ഒലിവ് ഓയിലും സമാസമം എടുത്ത് കൂട്ടിക്കലര്‍ത്തുക. ഇത് മുടിയില്‍ തേച്ച്പിടിപ്പിച്ച് മുപ്പത് മിനുട്ടിന് ശേഷം കഴുകി വൃത്തിയാക്കുക.

ചെമ്പരത്തി
മുടിക്ക് ആരോഗ്യവും, കരുത്തും ലഭിക്കാന്‍ വെളിച്ചെണ്ണയിലേക്ക് അരച്ച ചെമ്പരത്തിപ്പൂവും, കറിവേപ്പിലയും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. രാത്രി തേച്ച് രാവിലെ കഴുകിയാല്‍ മതിയാകും.

നെല്ലിക്ക
നെല്ലിക്ക, ഷിക്കാക്കായ്, തിപ്പലി എന്നിവയുടെ പൊടി തൈരിലും, നാരങ്ങ നീരിലും ചേര്‍ത്ത് ഉപയോഗിച്ചാല്‍ മുടി ഇടതൂര്‍ന്ന് ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.

തൈര്
തലയോട്ടിയിലെ ജീര്ണ്ണകോശങ്ങള് നീക്കാന്‍ വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമുണ്ട്. രണ്ട് ടീ സ്പൂണ്‍ കുരുമുളക് പൊടി മൂന്ന് സ്പൂണ്‍ തൈരുമായി യോജിപ്പിക്കുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

വിനാഗിരി
തലയിലെ ചൊറിച്ചിലും, താരനും അകറ്റാന്‍ വിനാഗിരി സഹായിക്കും. പൊട്ടാസ്യവും, എന്‍സൈമുകളും അടങ്ങിയതാണ് വിനാഗിരി. ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഉപയോഗിച്ച് അഞ്ച് മിനുട്ട് സമയം തല മസാജ് ചെയ്യുക. ചര്‍മ്മത്തിലെ ജീര്‍ണ്ണ കോശങ്ങള്‍ രോമകൂപങ്ങളിലടിഞ്ഞ് താരനുണ്ടാകുന്നത് തടയാന്‍ ഇത് സഹായിക്കും.

ബേക്കിംഗ് സോഡ
താരനെയകറ്റാന് നല്ലൊരു മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ അല്പം ഷാംപൂവില്‍ ചേര്‍ത്ത് ഉപയോഗിക്കുക. ഇത് സ്ഥിരമായി ചെയ്താല്‍ താരന് മാറുമെന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications











