Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
മുടി പിളരുന്നതു തടയൂ
മുടിതുമ്പിലുണ്ടാകുന്ന പിളര്‍പ്പ് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് . നമ്മളില്‍ പലര്‍ക്കും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല. മുടിയുടെ സ്വാഭാവിക ഭംഗിയെയും വളര്‍ച്ചയെയും ഇത് ബാധിക്കും. മുടി ശരിയായ രീതിയില്‍ പരിപാലിക്കാത്തതുമൂലമാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്. ഒരിക്കല്‍ മുടി പിളര്‍ന്നു തുടങ്ങിയാല്‍ പിന്നെ വര്‍ഷങ്ങളോളം ഇത് തുടരും.
രാസവസ്തുക്കള്‍ ഉപയോഗിക്കാതെ മുടിതുമ്പ് പിളരുന്നത് കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍

മുടി കഴുകല്‍
എല്ലാ ദിവസവും കഴുകിയാല്‍ മുടി വരണ്ട് പരുക്കനാവും.ഇത് മുടിയുടെ അറ്റം പിളരാന്‍ കാരണമാകും. അധികം കഴുകും തോറും മുടിയില്‍ എണ്ണമയം കൂടുതലാണന്ന് തോന്നിക്കുകയും ഇത് വീണ്ടും വീണ്ടും കഴുകാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് മുടി എന്നും കഴുകുന്നത് ഒഴിവാക്കുക.ആഴ്ചയില്‍ 2-3 തവണ മാത്രം മുടി കഴുകുക.

സള്‍ഫേറ്റ് രഹിത ഷാമ്പു
ഷാമ്പുവില്‍ സാധാരണ കാണപ്പെടുന്ന ചേരുവ സള്‍ഫേറ്റ് ആണ്. ഇതാണ് മുടിയും ശരീരവും കഴുകുമ്പോള്‍ പത ഉണ്ടാക്കുന്നത്. എന്നാലിത് മുടിയിഴകളില്‍ നിന്നും ഈര്‍പ്പം വലിച്ചെടക്കുന്നതിനും മുടി വരളുന്നതിനും കാരണമാകും. ഇത് മുടിയുടെ അറ്റം പിളരുന്നതിന് കാരണമാകും. അതിനാല്‍ സള്‍ഫേറ്റ് രഹിത ഷാമ്പു തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

കണ്ടീഷണര്‍
മുടിയുടെ അറ്റം മൃദുലവും മിനുസവുമായിരിക്കാന് കണ്ടീഷണര്‍ വളരെ അത്യാവശ്യമാണ്. ഇത് മുടിയുടെ ഈര്‍പ്പവും ബലവും നിലനിര്‍ത്തി മുടിക്ക് ജീവന് നല്‍കും.മുടി ഷാമ്പു ചെയ്യുമ്പോള്‍ മുടി ഇഴകളിലല്ല മറിച്ച് മുടിയുടെ അറ്റത്ത് കണ്ടീഷണര്‍ തേയ്ക്കാന്‍ മറക്കാതിരിക്കുക. ഇത് മുടിയ്ക്ക് നല്ല ബലം നല്‍കും

ഹെയര്‍ ഡ്രയര്‍
ഹെയര്‍ ഡയ്രര് ഉപയോഗിച്ച് മുടിയുണക്കുന്നത് എളുപ്പമാണെങ്കിലും മുടിയുടെ ആരോഗ്യത്തിന് നല്ലത് കാറ്റുകൊണ്ടുണങ്ങുന്നതാണ്് . ഹെയര്‍ ഡ്രയറുകളില്‍ നിന്നും വരുന്നത് ചൂട് കാറ്റ് ആയതിനാല്‍ മുടിയിലെ മൊത്തം ജലാംശവും വലിച്ചെടുക്കും. ഇത് മുടിയെ ലോലമാക്കുകയും മുടി നശിക്കാന്‍ കാരണമാവുകയും ചെയ്യും.

ചൂടാക്കല്‍
മുടി ഉണക്കുന്നതിനും ചുരുട്ടുന്നതിനും നിവര്‍ത്തുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇവ മുടി ചൂടാകുന്നതിന് കാരണമാകും. ഇവയുടെ സ്ഥിരമായ ഉപയോഗം മുടി നശിക്കുന്നതിന് കാരണമാകും.പരമാവധി ഇവയുടെ ഉപയോഗം കുറയ്ക്കുക. ഇത് ഒഴിവാക്കാന്‍ പറ്റാത്ത സമയങ്ങളില്‍ ചൂടില്‍ നിന്നും സംരക്ഷണം നല്കുന്ന സ്പ്രേയും മറ്റും ഉപയോഗിക്കുക.

പെര്‍മിങ്
മുടി ചുരുട്ടുന്നതിന് വേണ്ടി നടത്തുന്ന രാസപ്രക്രിയയാണ് പെര്‍മിങ്.എന്നാല്‍ ഈ രാസവസ്തു മുടിയിലെ പ്രോട്ടീന്‍ ഘടന തകര്‍ക്കുകയും മുടി നശിക്കുന്നതിനും അറ്റം പിളരുന്നതിനും കാരണമാവുകയും ചെയ്യും.

ട്രിമിങ്ങ്
മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാന്‍ ഇടയ്ക്കിടെ മുടിയുടെ അറ്റം മുറിക്കുന്നത് നല്ലതാണ്. മുടി വളരും തോറും അറ്റം പിളരുകയും മുടി കൂടുതല്‍ മൃദുലമാവുകയും ചെയ്യും. ഇത് ഒഴിവാക്കാന്‍ ഇടയ്ക്കിടെ മുടിയുടെ അറ്റം മുറിക്കുന്നത് നല്ലതാണ്.

ചീകല്
നനഞ്ഞ മുടി ചീകുന്നത് ശരിയല്ല. മുടി നനഞ്ഞിരിക്കുമ്പോള്‍ മുടിയിലെ ഹൈട്രജന്‍ ബോണ്ട് തകര്ന്നിരിക്കുകയാകും. ഈ അവസ്ഥയില്‍ ചീകിയാല്‍ മുടി പൊഴിയാനും മുടിയുടെ അറ്റം പിളരാനും ഉള്ള സാധ്യത കൂടുതലാണ്. മുടി പൊഴിച്ചില്‍ കുറയ്ക്കാന്‍ നനഞ്ഞ മുടി കെട്ടിവയ്ക്കുന്നതും ചീകുന്നതും ഒഴിവാക്കുക.

നിറം
കൃത്രിമ നിറം നല്‍കുന്നത് മുടിയുടെ നാശത്തിന് കാരണമാകാറുണ്ട്. മുടിയുടെ പിഎച്ച് മാറ്റുന്നതിനായി ഉപയോഗിക്കുന്ന പെറോക്സൈഡ് അല്ലങ്കില്‍ അമോണിയ എന്നിവ മുടിയിഴയിലെ പ്രോട്ടീനെ തകര്‍ക്കും.മുടി പൊഴിയുന്നതിനും തുമ്പ് പിളര്‍ക്കുന്നതിനും ഇത് കാരണമാകും. മുടിയ്ക്ക് നിറം കൊടുക്കാന്‍ ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പ്രകൃതി ദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമായി കാലങ്ങളായി ഇന്ത്യക്കാര്‍ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും തലയില്‍ വെളിച്ചെണ്ണ തേയ്ക്കുന്നത് ബലമുള്ള തിളങ്ങുന്ന മുടിയുണ്ടാകാന്‍ സഹായിക്കും.



Click it and Unblock the Notifications