Latest Updates
-
2026-ലെ സൂര്യഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; വാസ്തു പറയുന്നത് ഇതാണ് -
ആകാശത്ത് വിസ്മയം! പെർസീഡ് ഉൽക്കാവർഷം കാണാൻ ബാൽക്കണി ഇങ്ങനെ ഒരുക്കൂ, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നൈക്ക ബിഗ് ബ്യൂട്ടി സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ സാധനങ്ങൾ മറക്കാതെ വാങ്ങൂ, യാത്രകൾക്കും ഉഷാർ! -
ഇന്നു രാത്രി ആകാശത്ത് അപൂർവ ഗ്രഹയോഗം: സാമ്പത്തിക-പ്രണയ മാറ്റങ്ങൾക്ക് തുടക്കം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
2026 ഓഗസ്റ്റ് 11: അപൂർവ്വ ഗജകേസരി രാജയോഗം; ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം! -
ഓഗസ്റ്റ് 11: കരിയറിൽ വൻ കുതിച്ചുചാട്ടം, ഇന്ന് ഭാഗ്യം തുണയ്ക്കുന്ന 5 രാശികൾ ഇവയാണ് -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും നിർണായക ദിനം, ഈ മാറ്റങ്ങൾ ജീവിതത്തിൽ വലിയ വഴിത്തിരിവാകും! -
ശ്രാവൺ സോമവാർ: ശിവന്റെ അനുഗ്രഹം തേടാം, 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങൾ -
മഴക്കാലത്ത് മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുകയാണോ? കൗമാരക്കാർക്കായി ഇതാ തിളങ്ങുന്ന ചർമ്മം നേടാൻ ലളിതമായ വഴികൾ -
സോമ പ്രദോഷം: പൂജാമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യവും സമാധാനവും നിറയും
മുടി വളരാന്‍ ചില വഴികള്‍
മുടികൊഴിച്ചില്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് കാരണങ്ങളും പലതരമാണ്. താരന്, പോഷകാഹാരക്കുറവ് എന്നിവ ചില കാരണങ്ങള്‍ മാത്രം.
നല്ല മുടിയ്ക്ക് കേവലം മുടിസംരക്ഷണം മാത്രം പോര, പോഷകാഹാരങ്ങള്‍ കഴിയ്ക്കുകയും വേണം. കാരണം മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമുള്ള ധാതുക്കള്‍ ഭക്ഷണത്തിലൂടെയാണ് ലഭിയ്ക്കുന്നത്.
മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മുടെ നിത്യേനയുള്ള ഭക്ഷണശീലത്തില്‍ നമുക്ക് ഉള്‍പ്പെടുത്താനാവുന്ന ഇത്തരം ഭക്ഷണങ്ങള്‍ എന്തൊക്കെയെന്നു നോക്കൂ.

മുടിയുടെ വളര്‍ച്ചയ്ക്കും പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനും കെരാട്ടിന്‍ എന്നൊരു പ്രോട്ടീന്‍ അത്യാവശ്യമാണ്. സോയ പോലുള്ള ഭക്ഷണങ്ങളില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

ബദാമില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ മുടി പെട്ടെന്നു വളരാന്‍ സഹായിക്കും. ഇതില്‍ ധാരാളം കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. മുടി മൃദുവാക്കാന്‍ ബദാമിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് സഹായിക്കും.

വെറ്റമിന്‍ സി ചര്മസംരക്ഷണത്തിനെന്ന പോലെ മുടിവളര്‍ച്ചക്കും വളരെ അത്യാവശ്യമാണ്. ഇത് കൊളാജന്‍ ഉല്പാദനത്തെ സഹായിക്കുന്നു. കൊളാജന്‍ മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

മുടിവളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കടല. പ്രത്യേകിച്ച് വെള്ള കടല. ഇതില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് താരന് മാറാനുള്ള ഒരു വഴി കൂടിയാണ്.

ഇലക്കറികളില്‍ മുടി വളര്‍ച്ചയെ സഹായിക്കുന്ന അയേണ്‍ ധാരാളമുണ്ട്. ഇവയിലെ വൈറ്റമിന്‍ എ, ഡി എന്നിവയും മുടിയ്ക്ക് നല്ലതു തന്നെ.

മുടി വളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ചീസ്. ഇവയിലെ പോഷകാംശങ്ങള്‍ മുടിയ്ക്ക് കരുത്തു നല്കുന്നു.

ഓട്സും മുടിവളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണം തന്നെ. ഇതിലെ അയേണ്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു. ഓട്സിലെ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും മുടിവളര്‍ച്ച ത്വരിതപ്പെടുത്തുന്നു.

വിടു കളയാത്ത അരിയും മുടി വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. ഇതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ആരോഗ്യത്തിനും മുടിയ്്ക്കും ഒരുപോലെ സഹായിക്കുന്ന ഭക്ഷണമാണിത്.



Click it and Unblock the Notifications