Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സ്വാഭാവിക രീതിയിലൂടെ മുടിയുടെ തിളക്കം കൂട്ടൂ

കുളിക്കുന്നതിന് അല്പം സമയം മുന്‍പ് മുടിയില്‍ ഒലീവ് ഓയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടിക്കു തിളക്കവും മൃദുത്വവും നല്‍കും. ബട്ടര്‍ ഫ്രൂട്ട് ഉടച്ച് അതില്‍ ഒലീവെണ്ണയും അല്പം ബേക്കിംഗ് പൗഡറും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിച്ച്് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകുന്നതും നല്ലതാണ്.
മുട്ട മുടിയുടെ തിളക്കം കൂട്ടുന്നതിന് സഹായിക്കും. മുട്ട അടിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. അല്പസമയത്തിന് ശേഷം കഴുകിക്കളയുക.
ഷാംപൂ ഉപയോഗിച്ചു മുടി കഴുകിയാല്‍ കണ്ടീഷണറും പുരട്ടുവാന്‍ ശ്രദ്ധിക്കുക. മുടി ഒതുങ്ങിയിരിക്കുകയും തിളക്കം കൂടുകയും കൂടുതല്‍ മൃദുവാകുകയും ചെയ്യും. കണ്ടീഷണര്‍ പുരട്ടുമ്പോള്‍ മുടിയില്‍ തേച്ചുപിടിപ്പിച്ച് രണ്ടുമിനിറ്റു നേരം കഴിഞ്ഞേ കഴുകാവൂ. വേണമെങ്കില്‍ വിനെഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് കണ്ടീഷണറിന് പകരം ഉപയോഗിക്കാവുന്നതേയുള്ളൂ. ഇതും മുടിക്കു തിളക്കം നല്‍കും.
ചൂടുവെള്ളത്തില്‍ ഒരിക്കലും മുടി കഴുകരുത്. മുടിയുടെ സ്വാഭാവിക ആരോഗ്യത്തിനും തിളക്കത്തിനും എപ്പോഴും തണുത്തവെള്ളമാണ് നല്ലത്.
ഉണങ്ങിയ ശേഷം മാത്രം മുടി ചീകുക. അല്ലെങ്കില്‍ മുടി പൊട്ടിപ്പോവുകയും ജട പിടിക്കുകയും ചെയ്യും. മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ ഇത് ബാധിക്കും. മുടി കഴിവതും കാറ്റേറ്റു തന്നെ ഉണങ്ങട്ടെ. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിയുടെ തിളക്കം കുറയ്ക്കുകയും മുടി വരണ്ടതാക്കുകയും ചെയ്യും.
ആര്‍ക്കഹോള്‍ അടങ്ങിയ ഹെയര്‍ ജെല്ലുകള്‍ ഉപയോഗിക്കരുത്. ഇത് മുടിയുടെ സ്വാഭാവിക തിളക്കം കളയും. എന്നാല്‍ ബിയര്‍ കൊണ്ട് മുടി കഴുകുന്നത് മുടി തിളങ്ങാന്‍ നല്ലതാണ്.



Click it and Unblock the Notifications
