Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുടി കൊഴിയുന്നുവോ, പരിഹാരമിതാ?
മുടി കൊഴിയുന്നത് പലരെയും വിഷമത്തിലാക്കുന്ന പ്രശ്നം തന്നെയാണ്. ഇതിന് ചില പരിഹാരമാര്‍ഗങ്ങളുമുണ്ട്.
മുടി കൊഴിയുന്നതു തടയാനുള്ള ഒരു പ്രധാന വഴിയാണ് ഹെയര്‍ മാസ്കുകള്‍. വീട്ടില്‍ തന്നെ ലഭ്യമായ സാധനങ്ങള്‍ കൊണ്ടുണ്ടാക്കാവുന്ന ഹെയര്‍ മാസ്കുകളുണ്ട്.

കറ്റാര്‍ വാഴയും നാരങ്ങയും ചേര്‍ന്ന ഹെയര്‍ മാസ്ക് മുടി കൊഴിയല്‍ തടയാന്‍ വളരെ നല്ലതാണ്. ഒരു കപ്പ് കറ്റാര്‍ വാഴ (അലോവെര) ജെല്ലില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇത് മുടിയിലും തലയോടിലും പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടി കൊഴിച്ചില്‍ കുറയുമെന്നു മാത്രമല്ല, മുടി മൃദുവാകുകയും ചെയ്യും.
മുട്ട വെള്ളയും തൈരും ചേര്‍ത്തും ഹെയര്‍ മാസ്കുണ്ടാക്കാം. രണ്ട് മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് അരകപ്പ് തൈരില്‍ ചേര്‍ക്കുക. ഇത് തലയിലും മുടിയിലും നല്ലപോലെ പുരട്ടി മസാജ് ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
മുകളില്‍ പറഞ്ഞ ഹെയര്‍ മാസ്കുകള്‍ ആഴ്ചയില്‍ ഓരോ തവണയെങ്കിലും ചെയ്താല്‍ മുടിയുടെ ആരോഗ്യം നന്നാവും.
മുടി കൊഴിയാതിരിക്കാനുള്ള മറ്റൊരു നല്ല വഴിയാണ് ഹോട്ട് ഓയില്‍ മസാജ്. ചൂടുള്ള എണ്ണ തലയോടില്‍ പുരട്ടി മസാജ് ചെയ്യുക. വെളിച്ചെണ്ണ, ബദാം, ഒലീവ് ഓയിലുകള്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം മുടി കൊഴിച്ചില്‍ തടയാനും താരന് പോലുള്ള പ്രശ്്്നങ്ങള് അകറ്റാനും സഹായിക്കും. എന്നാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
മുടി അടുപ്പിച്ച് ഷാംപൂ ചെയ്യുന്നതും മുടി കൊഴിയുന്നതിനുള്ള ഒരു കാരണമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം. ഷാംപൂ ചെയ്ത ശേഷം മുടിയില്‍ കണ്ടീഷണര്‍ പുരട്ടുകയും വേണം.



Click it and Unblock the Notifications
