Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹെന്ന ചെയ്ത് മുടി നര ഒഴിവാക്കാം
മുടി നരയ്ക്കുന്നത് ആര്‍ക്കും ഇഷ്ടമുള്ള ഒരു കാര്യമാവില്ല. പ്രായമാകുമ്പോള്‍ വരുന്ന നരയും അകാലനരയുമുണ്ട്. നര തടയാന്‍ നമുക്കു തന്നെ ചെയ്യാവുന്ന തികച്ചും പ്രകൃതിദത്തമായ ചില കാര്യങ്ങളുണ്ട്.
മുടി വളരുന്നത് ശിരോചര്മത്തിനടിയിലെ ചെറിയ അറകളില്‍ നിന്നാണ്. ഇവയില്‍ മെലാനില്‍ എന്ന പിഗ്മെന്റും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ പിഗ്മെന്റാണ് മുടിക്ക് കറുപ്പുനിറം നല്‍കുന്നത്. ഇവയുടെ ഉല്പാദനം കുറയുമ്പോഴാണ് മുടിയുടെ കറുപ്പുനിറം കുറയുന്നതും നര ബാധിക്കുന്നതും.
തലയില്‍ ഹെന്ന ചെയ്യുന്നത് നര ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. മയിലാഞ്ചിയില ഉണക്കിപ്പൊടിച്ചോ അരച്ചോ

കയ്യോന്നിയുടെ ഇല അരച്ച് ഇതില്‍ അമുക്കുരത്തിന്റെ (അശ്വഗന്ധ) വേര് അരച്ചുചേര്‍ത്ത് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയില്‍ തേക്കുന്നത് നല്ലതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ഇത് മുടി കറുപ്പിക്കുക മാത്രമല്ലാ, നല്ലൊരു കണ്ടീഷണറിന്റെ ഗുണവും ചെയ്യുന്നുണ്ട്. മുടി വളരാന്‍ കയ്യോന്നി വളരെ നല്ലതാണ്.
കറ്റാര്‍ വാഴ, നെല്ലിക്ക, മയിലാഞ്ചി, ചെമ്പരത്തിയില എന്നിവ അരച്ച മിശ്രിതം തേച്ചാലും നര തടയാം. മുടി വളരുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
ചെറിയ കുട്ടികളിലും ചിലപ്പോഴെങ്കിലും നര കാണാറുണ്ട്. ഇതിനുള്ള പരിഹാരം നാരുകളുള്ള ഭക്ഷണം കഴിയ്ക്കുക എന്നതാണ്.



Click it and Unblock the Notifications
