Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
മുടിയുടെ കറുപ്പുനിറം കാത്തുസൂക്ഷിക്കാം

നെല്ലിക്ക, മയിലാഞ്ചി എന്നിവ മുടിക്ക് കറുപ്പ് നല്കാന് നല്ലതാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതും പൊടിച്ച് തലയില്‍ തേക്കുന്നതും ഗുണം ചെയ്യും. നെല്ലിക്കയടങ്ങിയിട്ടുള്ള എണ്ണകളും വാങ്ങാന്‍ കിട്ടും. താരനുണ്ടെങ്കില് നെല്ലിക്കാപ്പൊടിയും തേനും ചേര്‍ത്ത് തലയില്‍ തേയ്കക്ുന്നത് നല്ലതാണ്.
മയിലാഞ്ചി മുടി ചുവപ്പിക്കുമെന്ന കാരണം പറഞ്ഞ് ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ മുടിനര തടയുകയാണ് മയിലാഞ്ചി ചെയ്യുന്നത്. മുടിയില്‍ ഹെന്ന ചെയ്യുന്നതും മയിലാഞ്ചിയില ഇട്ട് കാച്ചിയ എണ്ണ തേയ്ക്കുന്നതും മുടി നരയ്ക്കാതിരിക്കാന്‍ നല്ലതാണ്. കടുകെണ്ണയില്‍ മയിലാഞ്ചിയില ഇട്ട് കാച്ചി തലയില്‍ തേക്കുന്നത് മുടി നരയ്ക്കുന്നത് ഒഴിവാക്കും.
കറിവേപ്പില മുടിയുടെ കറുപ്പു സൂക്ഷിക്കാന്‍ നല്ലതാണ്. കറിവേപ്പില അരച്ചു തലയില്‍ തേക്കുന്നതും ഇതിട്ടു കാച്ചിയ വെളിച്ചെണ്ണ തേക്കുന്നതും നല്ലതാണ്. കറികളിലെ കറിവേപ്പില എടുത്തുകളയാതെ കഴിയ്ക്കുന്നതും നല്ലതാണ്.
വെണ്ണ, നെയ്യ് എന്നിവ മുടി നരയ്ക്കാതെ നോക്കുമെന്ന് ആയുര്‍വേദം പറയുന്നു. ദിവസവും അല്പമെങ്കിലും വെണ്ണയോ നെയ്യോ കഴിയ്ക്കേണ്ടതിന്റെ ആവശ്യകത ആയുര്‍വേദം പറയുന്നുണ്ട്.
എണ്ണ തേച്ചുള്ള കുളി മുടിയുടെ കറുപ്പു നിലനിര്‍ത്താനും മുടിവളര്‍ച്ചക്കും നല്ലതാണ്. ഹോട്ട് ഓയില്‍ മസാജ് താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.
രാസവസ്തുക്കളടങ്ങിയ ഷാംപൂവും മറ്റും മുടിയുടെ കറുപ്പു കുറയ്ക്കും. കഴിവതും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. ഷാംപൂവും മറ്റും വാങ്ങുമ്പോള്‍ നെല്ലിക്ക, ഷിക്കാക്കായ്, കറ്റാര്‍വാഴ എന്നിവയടങ്ങിയവ നോക്കി വാങ്ങാം.



Click it and Unblock the Notifications
