Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ടെന്‍ഷന്‍ കഷണ്ടിക്കു കാരണമാകില്ല

ടെന്‍ഷന്‍ കഷണ്ടിക്കു കാരണമാകുമെന്ന് വിശ്വാസമുണ്ട്. എന്നാല്‍ ഇതില്‍ സത്യമില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. സ്ത്രീകളില്‍ ടൈന്ഷന് മുടികൊഴിച്ചിലിനു കാരണമായേക്കും. എന്നാല്‍ ഇത് കഷണ്ടി വരുത്തില്ല. തലയിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് പ്രധാനമായും മുടിവളര്‍ച്ചയെ മുരടിപ്പിക്കുന്നത്.
ടെസ്റ്റോസ്റ്റെറോണ്‍ തോത് ഉയര്‍ന്നാല്‍ കഷണ്ടി വരുമെന്ന് ഒരു വിശ്വാസമുണ്ട്. കൂടുതല്‍ ടെസ്റ്റോസ്റ്റെറോണ്‍ ഉല്പാദിപ്പിക്കപ്പെടുന്ന പുരുഷന്മാരില് കഷണ്ടി കൂടുമെന്നും പറയും. ഇതില്‍ വാസ്തവം തീരെ കുറവാണ്. ടെസ്റ്റോസ്റ്റെറോണല്ലാ, ഡൈ ടെസ്റ്റോസ്റ്റെറോണ്‍ എന്നൊരു ഹോര്‍മോണ്‍ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ഇതിന് ടെസ്റ്റോസ്റ്റെറോണുമായി ബന്ധമില്ല.
ഇറുകിയ തൊപ്പി ധരിച്ചാല്‍ കഷണ്ടി വരുമെന്ന് പറയും. ഇതില്‍ ഒരു പരിധി വരെ സത്യമുണ്ട്. ഇറുകിയ തൊപ്പി മുടി കേടു വരുത്തുകയും തലയിലെ രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യും. ഇത് മുടി കൊഴിച്ചിലിന് ഇട വരുത്തുകയും ചെയ്യും.
മുടി വളര്‍ത്തുമെന്നു പറഞ്ഞ് ചില ഷാംപൂ പരസ്യങ്ങള്‍ കാണാറില്ലേ. വാസ്തവത്തില്‍ മുടി വളരാന്‍ ഒരു ഷാംപൂവും സഹായിക്കുന്നില്ല. നേരെ മറിച്ച് തുടര്‍ച്ചയായ ഷാംപൂ ഉപയോഗം മുടിയെ കേടു വരുത്തുകയാണ് ചെയ്യുന്നത്.
കഷണ്ടി പാരമ്പര്യമാണെന്ന് പൊതുവെ പറയും. ഇത് വിശ്വാസമല്ല, ഒരു പരിധി വരെ ശാസ്ത്രീയമായി ശരിയുമാണ്. കഷണ്ടിക്കു കാരണമാകുന്ന ഒരു ജീനുണ്ട്. ഇത് ആന്ഡ്രോജെനറ്റിക് എന്നാണ് അറിയപ്പെടുന്നത്. ഇത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ജീനാണ്. അച്ഛന്റെയോ അമ്മയുടെയോ ഭാഗത്തു നിന്ന് ഇത് കൈമാറ്റം ചെയ്തു വരാം. എന്നാല്‍ കൂടുതല്‍ ബാധിക്കുക പുരുഷനെയായിരിക്കും.
മുടി വടിച്ചു കളഞ്ഞാല്‍ കൂടുതല്‍ നല്ല മുടിയുണ്ടാകുമെന്ന് പറയും. ഇത് തികച്ചും അബദ്ധധാരണയാണ്. മുടി വടിക്കുന്നത് മുടിയുടെ വളര്‍ച്ചയേയും സ്വഭാവത്തേയും ഒരു വിധത്തിലും സ്വാധീനിക്കുന്നില്ലെന്നതാണ് സത്യം.



Click it and Unblock the Notifications
