Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചൂടുവെള്ളം മുടിയ്ക്കു ദോഷമോ?
നല്ല തണുപ്പുള്ള സമയത്ത് ചൂടുവെള്ളത്തില്‍ കുളിയ്ക്കുകയെന്നത് നല്ല സുഖം നല്കുന്ന ഒന്നാണ്. ശരീരവേദന ഒഴിവാക്കാന്‍ പറ്റിയൊരു മാര്‍ഗം കൂടിയാണിത്.
ദേഹത്ത് ചൂടുവൈള്ളം ഉപയോഗിക്കുന്നതു കൊണ്ട് തെറ്റില്ല. എന്നാല്‍ തലയില്‍ ചൂടുവെള്ളം ഒഴിയ്ക്കാമോ എന്ന ചോദ്യം വളരെ പ്രധാനമാണ്. ചൂടുവെള്ളം മുടിയ്ക്ക് ദോഷം ചെയ്യുമെന്നതു തന്നെയാണ് ഉത്തരം.

മുടിയില്‍ കെരാറ്റിന്‍ എന്നൊരു പ്രോട്ടീനുണ്ട്. ചൂടുവെള്ളം തലയില്‍ ഒഴിയ്ക്കുന്നത് ഈ പ്രോട്ടീന്‍ നശിച്ചു പോകാന്‍ ഇട വരുത്തും. അത് മുടിയുടെ സ്വാഭാവിക വളര്‍ച്ചയേയും ഭംഗിയേയും ബാധിക്കും. മുടിയ്ക്കു സംരക്ഷണം നല്കുന്നതില് കെരാട്ടിന്‍ പ്രധാന പങ്കുണ്ട്.
ഷാംപൂ ചെയ്ത മുടി ചൂടുവെള്ളത്തില്‍ കഴുകുന്നത് ഇരട്ടി ദോഷം ചെയ്യും. രാസവസ്തുക്കള്‍ അടങ്ങിയ ഷാംപൂ തന്നെ മുടിയ്ക്ക് നല്ലതല്ല. ഇതിനൊപ്പം ചൂടുവെള്ളം കൂടിയാകുമ്പോള്‍ മുടി കൊഴിച്ചില്‍ ഇരട്ടിയാകും. മുടി വരണ്ടു പോവുകയും പൊട്ടിപ്പോവുകയും ചെയ്യും.
മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിച്ച ശേഷം ചൂടുവെള്ളത്തില്‍ കഴുകുമ്പോഴും ഇതേ ഫലം തന്നെയാണ് ഉണ്ടാകുന്നത്. കൃത്രിമമായ കണ്ടീഷണറുകളും മുടിയ്ക്ക് നല്ലതല്ല. ഇതിനൊപ്പം ചൂടുവെള്ളം കൂടിയാകുമ്പോള്‍ ദോഷം കൂടും. മാത്രമല്ല, കണ്ടീഷറര് ചെയ്യുന്നതിന്റെ ഗുണം കൂടി ചൂടുവെള്ളം ഇല്ലാതാക്കുകയും ചെയ്യും. കണ്ടീഷണര്‍ ചെയ്തു കഴിഞ്ഞാല്‍ മുടിയെപ്പോഴും തണുത്ത വെള്ളത്തില്‍ തന്നെ കഴുകുക.
മുടിയില്‍ പെട്ടെന്ന് നര വരാനും ചൂടുവെള്ളത്തിലെ കുളി ഇട വരുത്തും.
കൂടുതല്‍ ചൂടുള്ള വെള്ളം മുടിയെ മാത്രമല്ല, ശിരോചര്‍മത്തെ വരെ ബാധിയ്ക്കം. തണുത്ത വെള്ളത്തില്‍ തല കുളിച്ചു കഴിഞ്ഞാല്‍ തലയ്ക്ക് ഒരു സുഖം അനുഭവപ്പെടും. എന്നാല്‍ ചൂടുവെള്ളത്തില്‍ കുളിച്ചു കഴിഞ്ഞാല്‍ കുളിയുടെ ഒരു സുഖം ലഭിക്കില്ല.
നിര്‍ബന്ധമുള്ളവര്‍ക്ക് ഇളം ചൂടുവെള്ളം, അതായത് തണുപ്പാറിയ വെള്ളം തലയില്‍ ഒഴിയ്ക്കാം. മുടിയുടെ ആരോഗ്യത്തിന് തണുത്ത ശുദ്ധമായ വെള്ളം തന്നെയാണ് എപ്പോഴും ഉപകാരപ്പെടുകയെന്ന് ഓര്‍ക്കുക.



Click it and Unblock the Notifications
