Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഭംഗിയുള്ള മുടി വേണോ?
നല്ല ഭംഗിയുള്ള, ഒഴുകിയിറങ്ങുന്ന മുടിയാഗ്രഹിക്കാത്ത സ്ത്രീകളുണ്ടാകുമോ. പ്രത്യേകിച്ച് പരസ്യത്തിലെ സുന്ദരികളുടെ മുടി കാണുമ്പോള്‍ ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് ആലോചിക്കുന്നുമുണ്ടാകും.
ചിലര്‍ക്ക് ജന്മനാ ലഭിക്കുന്നതായിരിക്കും നല്ല മുടിയും മുടിയുടെ ഭംഗിയും. എന്നാല്‍ ചിലരുടെ മുടി വരണ്ടതും എളുപ്പം പൊട്ടിപ്പോകുന്നതുമായിരിക്കും. ഓരോ തവണയും ബ്യൂട്ടി പാര്‍ലറില്‍ പോയി മുടി ഭംഗിയാക്കാമെന്നു വച്ചാല്‍ സാധിച്ചെന്നു വരില്ല.
മുടിയുടെ സംരക്ഷണം അല്പം ശ്രദ്ധിച്ചാല്‍ നമുക്കു തന്നെ ചെയ്യാവുന്നതേയുള്ളൂ. ഇതിനുപയോഗിക്കുന്ന മാര്‍ഗങ്ങള്‍ തികച്ചും പ്രകൃതിദത്തവുമാണ്. താഴെപ്പറയുന്നവയില്‍ ഏതെങ്കിലും മാര്‍ഗങ്ങളൊക്കെ പരീക്ഷിച്ചു നോക്കൂ. വ്യത്യാസം നിങ്ങള്‍ക്കു തന്നെ തിരിച്ചറിയാനാകും.

മുടിസംരക്ഷണത്തിന് പഴം നല്ലൊരു വസ്തുവാണ്. നല്ലപോലെ പഴുത്ത പഴമുടച്ച് തലയില്‍ തേച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. വരണ്ട മുടിയ്ക്കു ചേര്‍ന്ന ഒരു സംരക്ഷണമാര്ഗമാണിത്.

ഒരു മുട്ടയുടെ മഞ്ഞയുടെ അല്പവും രണ്ട് മുട്ടവെള്ളയും ചേര്‍ത്തു യോജിപ്പിക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും രണ്ടോ മൂന്നോ വൈറ്റമിന്‍ ഇ ഓയില്‍ ക്യപ്സൂളുകളും പൊട്ടിച്ചൊഴിച്ച് കൂട്ടി യോജിപ്പിച്ച് തലയില്‍ തേയ്ക്കാം. അല്പം കഴിഞ്ഞ് ഷാംപൂവിട്ട് കഴുകിക്കളയാം. മുടി വളരെ മൃദുവാകും.

മുടിയ്ക്കു പറ്റിയ നല്ലൊരു കണ്ടീഷണറാണ് ബിയര്‍. ഇതുപയോഗിച്ച് മുടി കഴുകാം. അല്ലെങ്കില്‍ മുടി കഴുകിയ ശേഷം അല്പം ബിയര്‍ മുടിയില്‍ സ്േ്രപ ചെയ്യാം. മുടിയ്ക്ക് തിളക്കം ലഭിക്കും.

നനഞ്ഞ മുടിയില്‍ അല്പം മയോനീസ് പുരട്ടുക. ഇത് 15 മിനിറ്റിനു ശേഷം ഷാംപൂവിട്ട് കഴുകിക്കളയാം. മുടിയുടെ വരള്‍ച്ച മാറ്റാന്‍ ഇത് നല്ലൊരു വഴിയാണ്.

ചെറുചൂടുള്ള വെളിച്ചെണ്ണ തലയോടില്‍ പുരട്ടി മസാജു ചെയ്യുന്നത് മുടിയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയ്ക്കൊപ്പം ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത മിശ്രിതവും ഉപയോഗിക്കാം.

ഒലീവ് ഓയില്‍ തനിയെ തലയില്‍ പുരട്ടുന്നതും നല്ലതു തന്നെ. ഇത് മുടി വളര്‍ച്ചയെ സഹായിക്കും. മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കുകയും ചെയ്യും.

നെല്ലിക്കാപ്പൊടിയും ചെറുനാരങ്ങാനീരും ചേര്‍ന്ന മിശ്രിതം മുടിയ്ക്ക്് വളരെ നല്ലതാണ്. ഒരു ടീസ്പൂണ്‍ നെല്ലിക്കാപ്പൊടി ഒരു ചെറുനാരങ്ങയുടെ നീരും കൂട്ടിയോജിപ്പിച്ച് തലയില്‍ പുരട്ടാം.

സ്ട്രോബെറിയും മുടിവളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. സ്ട്രെബെറി ഉടച്ച് തലയില്‍ തേക്കാം. സ്ട്രെബെറിയും മയോനിസും കലര്‍ന്ന മിശ്രിതം തലയില്‍ തേച്ച് കഴുകിക്കളഞ്ഞ് പിന്നീട് മുടിയില്‍ ആവി കൊള്ളിക്കുന്നതും നല്ലതു തന്നെ.

ഉലുവ ഷാംപൂവിന് പകരം വയ്ക്കാവുന്ന ഒന്നാണ്. ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ച് തലയില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

നല്ല ഭക്ഷണവും വ്യായാമവും മുടിക്ക് ഗുണം ചെയ്യും. മുടി വളര്‍ച്ചയ്ക്കും പോഷകങ്ങള്‍ ആവശ്യമാണ്. സ്ട്രെസ് മുടികൊഴിയാന് ഇടവരുത്തും. വ്യായാമങ്ങള്‍ ഇതിനുള്ളൊരു പ്രതിവിധിയാണ്.



Click it and Unblock the Notifications
