Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
താരന് കളയാന്‍ എളുപ്പമാര്‍ഗങ്ങള്‍

ശിരോചര്‍മം വരണ്ടതാകുന്നതാണ് താരന്റെ പ്രധാന കാരണം. തണുപ്പുകാലത്ത് ചിലര്‍ കുളിക്കുമ്പോള്‍ തലയിലും ചൂടുവെള്ളമൊഴിക്കാറുണ്ട്. ഇത് തലയോട് കൂടുതല്‍ വരളുന്നതിനും താരന് വരാനും കാരണമാകുന്നു. ചൂടുവെള്ളം തലയിലൊഴിക്കുന്നത് ഒഴിവാക്കണം. എന്നാല്‍ മുടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്ത ശേഷം ചൂടുവെള്ളതില്‍ പിഴിഞ്ഞ ടവല്‍ കൊണ്ട് മുടിയും തലയോടും പൊതിഞ്ഞു കെട്ടുന്നത് നല്ലതാണ്.
ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ച് ശിരോചര്‍മത്തില്‍ തേയ്ക്കുന്നത് നല്ലതാണ്. അരമണിക്കൂര്‍ വച്ച ശേഷം ഇത് ഷാംപൂ കൊണ്ട് കഴുകിക്കളയാം. ഉലുവ കുതിര്ത്താനുപയോഗിച്ച വെള്ളം തല കഴുകാനുമെടുക്കാം. ആദ്യത്തെ രണ്ടാഴ്ച ആഴ്ചയില്‍ രണ്ടുവീതവും പിന്നീട് രണ്ടാഴ്ച ആഴ്ചയില്‍ ഒരു തവണയും ഇത് ചെയ്താല്‍ താരന് പോകും.
ചെറുനാരങ്ങാനീര് താരന് കളയാനുള്ള ഫലപ്രദമായ മാര്‍ഗമാണ്. ചെറുനാരങ്ങാനീര് എണ്ണ ചൂടാക്കി അതില്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിക്കാം. അല്ലെങ്കില്‍ ചെറുനാരങ്ങാനീര് തനിയെയും തേയ്ക്കാം. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം. ചെറുനാരങ്ങാനീരും ഫുള്ളേഴ്സ് എര്‍ത്തും കൂട്ടിക്കലര്‍ത്തി തലയില്‍ തേയ്ക്കുന്ന രീതിയും ഫലപ്രദമാണ്. ഇത് ആഴ്ചയില്‍ ഒരു തവണയെങ്കിലും ചെയ്യുക.
നല്ല പുളിച്ച തൈര് തലയോടില്‍ തേച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. ഇത് ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ചെയ്യണം.
സിഡാര്‍ വിനെഗര്‍ അത്രതന്നെ വെള്ളവുമായി ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിച്ച് അല്പസമയം കഴിയുമ്പോള്‍ കഴുകിക്കളയുന്നതും നല്ലതാണ്.
തലയില്‍ ഹെന്നയിടുന്നതും താരനകറ്റും.



Click it and Unblock the Notifications
