Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
താരനകറ്റാന്‍ വിവിധ എണ്ണകള്‍
താരന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ ധാരാളമുണ്ട്. പോഷകാഹാരക്കുറവ്, മുടി വൃത്തിയായി സൂക്ഷിക്കാത്തത്, വരണ്ട ശിരോചര്‍മം, മുടിയിലെ അഴുക്കും പൊടിയും, ശിരോചര്‍മത്തെ ബാധിക്കുന്ന ചില രോഗങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പെടും.
താരന് പരിഹാരങ്ങള്‍ ധാരാളമുണ്ട്. ഇതിനുള്ള പല പരിഹാരങ്ങളും വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ. മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന മരുന്നുകള്‍ക്ക് പകരം ഇവ ഉപയോഗിച്ചു നോക്കൂ. ഗുണങ്ങള്‍ പലതാണ്, തികച്ചും പ്രകൃതിദത്ത മാര്‍ഗമായതു കൊണ്ട് ഇത് മുടിയ്ക്കു ദോഷം വരുത്തുന്നില്ല.
മാത്രമല്ല, കെമിക്കലുകളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാം. പണവും ലാഭിക്കാം. ഇത്തരം മാര്‍ഗങ്ങള്‍ക്കായി ഉപയോഗിക്കേണ്ടത് നമ്മുടെ അടുക്കളയിലും പരിസരപ്രദേശങ്ങളിലുമെല്ലാം ലഭ്യമാകുന്ന സാധനങ്ങള്‍ തന്നെയാണ്.

താരനുള്ള നല്ലൊരു മരുന്നാണ് വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും കൂട്ടിക്കലര്‍ത്തിയ മിശ്രിതം. വെളിച്ചെണ്ണ ശിരോചര്‍മത്തിന് ഈര്‍പ്പം നല്കുന്നു. ചെറുനാരങ്ങയാകട്ടെ, താരന് അകറ്റുകയും ചെയ്യുന്നു. ചെറുചൂടുള്ള വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തു തലയില്‍ പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയാം.

തൈര്, ബദാം എണ്ണ, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതം തലയോടില്‍ പുരട്ടുന്നത് താരന് അകറ്റാന്‍ സഹായിക്കും. ബദാം എണ്ണ മുടി വളരുന്നതിനും സഹായിക്കുന്ന ഒന്നാണ്.

ചെമ്പരത്തിയും താരന് മാറുന്നതിനുള്ള നല്ലൊരു വഴിയാണ്. തിളയ്ക്കുന്ന വെള്ളത്തില്‍ ചെമ്പരത്തിപ്പൂ അരച്ചതിടുക. ഈ മിശ്രിതം അരിച്ചെടുത്ത് അല്പം വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ചേര്‍ത്ത് പുരട്ടാം. ഇത് 1 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

എള്ളെണ്ണ താരനുള്ള നല്ലൊരു മരുന്നാണ്. എള്ളെണ്ണ അല്പം ചൂടാക്കി തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.

ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്ത് അരച്ചെടുക്കുക. ഇതില്‍ അല്പം വെളിച്ചെണ്ണയും ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരന് അകറ്റുക മാത്രമല്ല, മുടി മൃദുവാകാനും സഹായിക്കും.



Click it and Unblock the Notifications
