Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഹെയര്‍ സ്ട്രെയ്റ്റനിംഗിന് പ്രകൃതിദത്ത വഴികള്‍
മുടി സ്ട്രെയ്റ്റനിംഗ് കുറച്ചു കാലമായി പടര്‍ന്നു പിടിച്ചിരിക്കുന്ന ഒരു ജ്വരമാണ്. നീണ്ടു സില്‍ക് പോലുള്ള മുടി എല്ലാവരുടേയും സ്വപ്നവുമാണ്.
മുടി സ്ട്രെയ്റ്റനിംഗ് ചെയ്യാന്‍ സാധാരണ കെമിക്കലുകള്‍ അടങ്ങിയ ക്രീമുകളേയാണ് ആശ്രയിക്കാറ്. എന്നാല്‍ ഇത് മുടിയ്ക്ക് വരുത്തി വയ്ക്കുന്ന ദോഷങ്ങള്‍ ഏറെയാണ്.
മുടി താല്‍ക്കാലികമായി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ സാധിയ്ക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. തികച്ചും സ്വാഭാവിക മാര്‍ഗങ്ങള്‍. ഇത് മുടിയ്ക്കു ദോഷം വരുത്തുകയില്ലെന്നു മാത്രമല്ല, നല്ലതുമാണ്. ഇത്തരം ചില മാര്‍ഗങ്ങളെക്കുറിച്ച് അറിയൂ.

ഹെയര്‍ സ്ട്രെയ്റ്റനിംഗ്, പ്രകൃതിദത്ത മാര്‍ഗങ്ങള്‍
പഴം, പപ്പായ എന്നിവ ഉപയോഗിച്ച് മുടി നീളാനുള്ള പായ്ക്കുണ്ടാക്കാം. ഇവ രണ്ടും നല്ലപോലെ ഉടച്ച് കൂട്ടിക്കലര്‍ത്തുക. ഇതില്‍ രണ്ടു സ്പൂണ്‍ തേന്‍ ചേര്‍ക്കാം. ഇത് മുടിയില്‍ പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. പിന്നീട് മുടി ഷാംപൂ ചെയ്ത് നല്ലപോലെ ചീകാം.
മുടി കെട്ടി വയ്ക്കരുത്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടി നീളാന്‍ സഹായിക്കും.

ഹെയര്‍ സ്ട്രെയ്റ്റനിംഗ്, പ്രകൃതിദത്ത മാര്‍ഗങ്ങള്‍
1 കപ്പ് മുള്‍ത്താണി മിട്ടി, 5 ടീസ്പൂണ്‍ അരിപ്പൊടി, ഒരു മുട്ട വെള്ള എന്നിവ നല്ലപോലെ കൂട്ടിക്കലര്‍ത്തുക. മുടിയില്‍ ചൂടാക്കിയ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യണം. പിന്നീട് ഈ പായ്ക്ക് മുടിയില്‍ തേച്ചു പിടിപ്പിക്കുക. ഉണങ്ങിക്കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക.

ഹെയര്‍ സ്ട്രെയ്റ്റനിംഗ്, പ്രകൃതിദത്ത മാര്‍ഗങ്ങള്‍
നാളികേരപ്പാല്, ചെറുനാരങ്ങാനീര് എന്നിവ കൂട്ടിക്കലര്‍ത്തി ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക. ഫ്രീസറില്‍ വയ്ക്കരുത്. ഇത് തണുത്ത് ക്രീമായി മാറുമ്പോള്‍ എടുത്ത് തലയോടിലും മുടിയിലും പുരട്ടണം.
ഇത് കഴുകിക്കളയുന്നതിന് 1 മണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവര്‍ മുടിയില്‍ കെട്ടിവയ്ക്കുക. പിന്നീട് ഇത് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടുമൂന്നു ദിവസമെങ്കിലും ഇത് ചെയ്യാം.

ഹെയര്‍ സ്ട്രെയ്റ്റനിംഗ്, പ്രകൃതിദത്ത മാര്‍ഗങ്ങള്‍
തുല്യഅളവു വീതം നെല്ലിക്കാപ്പൊടി, ഷിക്കാക്കായ്, അരിപ്പൊടി എന്നിവയെടുക്കുക. ഇതിലേക്ക് 2 മുട്ടയടിച്ചു ചേര്‍ക്കുക. ഇതെല്ലാം കൂട്ടിക്കലര്‍ത്തി മുടിയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഹെയര്‍ സ്ട്രെയ്റ്റനിംഗ്, പ്രകൃതിദത്ത മാര്‍ഗങ്ങള്‍
കണ്ടീഷണറുകള്‍ മുടി നീട്ടാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗമാണ്. ഷാംപൂ തേച്ച ശേഷം കണ്ടീഷണറുകള്‍ തേയ്ക്കുകയാണ് വേണ്ടത്. ഇത് നല്ലപോലെ കഴുകിക്കളയുകയും വേണം.



Click it and Unblock the Notifications
