Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുടി നീട്ടുന്നത് ദോഷം ചെയ്യുമോ?
മുടിയില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ ധാരാളമുണ്ടാകാറുണ്ട്. ഇതിലൊന്നാണ് മുടി സ്ട്രെയ്റ്റനിംഗ്. മുടി നീട്ടുന്നത് മുടിയ്ക്കു ദോഷം ചെയ്യുമോയെന്ന ചോദ്യം പലര്‍ക്കുമുണ്ടാകും.
മുടി നീട്ടുന്നത് ഭംഗി നല്‍കുമെങ്കിലും മുടിയ്ക്കിത് ദോഷങ്ങള്‍ വരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രധാന പ്രശ്നം മുടികൊഴിച്ചില്‍ തന്നെയാണ്.

മുടി നീട്ടുമ്പോള്‍ മുടിയുടെ കട്ടിയും ബലവും കുറയുകയാണ് ചെയ്യുന്നത്. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. ഇതിനായി സാധാരണ കെമിക്കലുകള്‍ അടങ്ങിയ ക്രീമുകളാണ് ഉപയോഗിക്കുന്നത്. ഇതും മുടയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു ഘടകം തന്നെ.
മുടി നീട്ടുന്നത് തലയിലെ ചിലയിടങ്ങളിലെ മുടി വട്ടത്തില്‍ പൊഴിഞ്ഞു പോകാന്‍ സാധ്യതയുണ്ടാക്കും. ഇത് പൊതുവായ ഒരു പ്രശ്നമല്ലെങ്കിലും പലര്‍ക്കും ഈ പ്രശ്നം വരുന്നതായി കണ്ടുവരുന്നുണ്ട്.
ട്രാക്ഷന്‍ അലോപേഷ്യ എന്ന അവസ്ഥയാണ് ഇതിന് കാരണം. മുടി നീട്ടുമ്പോള്‍ മുടിയുടെ അടിവേരുകളില്‍ മര്ദമേല്ക്കുകയാണ് ചെയ്യുന്നത്. മുടി കടയോടെ പറിഞ്ഞു പോകാനും ഇവിടുത്തെ ശിരോചര്‍മം പുതിയ മുടി കിളിര്‍ത്തു വരാത്ത വിധത്തില്‍ കേടാകാനും ഇത് കാരണമാകും. ഇത്തരം അവസ്ഥയില്‍ ഹെയര്‍ ട്രാന്സ്പ്ലാന്റേഷനല്ലാതെ മറ്റു വഴികളില്ലെന്നോര്ക്കുക.
നീട്ടിയ മുടി കൃത്യമായ രീതിയില്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇത്തരം മുടി പിന്നിയിടാനോ കെട്ടി വയ്ക്കാനോ പാടില്ല. ഈ ഭാഗത്ത് മടക്കു വരാന്‍ ഇത ്കാരണമാകും. എപ്പോഴും മുടി അഴിച്ചിട്ടു നടക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതുമല്ല.
മുടി നീട്ടുന്നത് അത്യാവശ്യം പണച്ചെലവുള്ള ഏര്‍പ്പാടാണെന്നത് മറ്റൊരു കാര്യം. പണം ചെലവാക്കി മുടിയുടെ ആരോഗ്യം കളയേണ്ടതുണ്ടോയെന്ന് ചിന്തിക്കുക കൂടി ചെയ്യുക.



Click it and Unblock the Notifications
