Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മുടിക്കായക്ക് പ്രതിവിധിയുണ്ട്
മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ധാരാളമുണ്ട്. താരന്, വരണ്ട മുടി, മുടിത്തുമ്പു പിളരുക, മുടി കൊഴിയുക, നരയ്ക്കുക തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം. ഇതു കൂടാതെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മുടിക്കായ.
മുടിയുടെ കീഴറ്റത്ത് ചെറിയ കായകള്‍ ഉണ്ടാകുന്നതാണ് മുടിക്കായ എന്നു പറയുന്നത്. ഫംഗസാണ് ഇതിന് കാരണമാകുന്നത്. ഇതു കാരണം മുടി ഇവിടം മുതല്‍ മുറിഞ്ഞു പോകാനുള്ള സാധ്യതയും കൂടുതലാണ്.

നനഞ്ഞ മുടി കെട്ടി വയ്ക്കുന്നതാണ് മുടിക്കായ വരാന്‍ പ്രധാന കാരണം.മുടി എപ്പോഴും പൂര്‍ണമായും ഉണങ്ങിയ ശേഷം മാത്രം കെട്ടി വയ്ക്കുക.
മുടിയിലെ എണ്ണമയവും ഒരു പരിധി വരെ മുടിക്കായക്കു കാരണമാകുന്നുണ്ട്. എണ്ണമയം മുടിയില്‍ അഴുക്കു മാത്രമല്ല, നനവും പിടിച്ചു നിര്‍ത്തും. മുടിയില്‍ പാകത്തിനു മാത്രം എണ്ണമയം നിലനിര്‍ത്താന്‍ ശ്രമിക്കുക.
ഹെയര്‍ സ്പാ ചെയ്യുന്നത് മുടിയിലെ കായ നീക്കാന്‍ സഹായകമാണ്. മുടിക്കായയുടെ പ്രശ്നം കൂടുതലുള്ളവര്‍ മൂന്നാഴ്ചയില്‍ ഒരിക്കലെങ്കിലും സ്പാ ചെയ്യുന്നത് നന്നായിരിക്കും.
മുടിയില്‍ ആവി കൊള്ളുന്നത് മുടിക്കായ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നെല്ലു പുഴുങ്ങുന്ന ആവി മുടിയില്‍ കൊള്ളിച്ചാല്‍ മുടിക്കായ ഒഴിവാക്കാനാവുമെന്നത് മുടിക്കായക്ക് തലമുറകളായി കൈമാറി വരുന്ന ഒരു പ്രതിവിധിയാണ്.
മുടിക്കായക്കെതിരായ ആന്റിഫംഗല്‍ ലോഷനുകളും ലഭ്യമാണ്. ഇതു പുരട്ടുന്നത് ഫംഗസുകളെ നശിപ്പിക്കുകയും മുടിക്കായ വരാതെ തടയുകയും ചെയ്യും.
മുടിയിലുണ്ടാകുന്ന മിക്കവാറും പ്രശ്നങ്ങളും അശ്രദ്ധ കൊണ്ടു വരുന്നതാണ്. വേണ്ട രീതിയില്‍ മുടി സംരക്ഷിച്ചാല്‍ മിക്കവാറും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും.



Click it and Unblock the Notifications
