Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മുടിയില്‍ എണ്ണ പുരട്ടിയാല്‍ കണ്ടീഷണര്‍ വേണ്ട

എണ്ണ തേക്കുന്നതു കൊണ്ടുള്ള പ്രധാന പ്രയോജനം താരന് വരില്ലെന്നതു തന്നെയാണ്. ശിരോചര്‍മം വരളുമ്പോഴാണ് താരനുണ്ടാകുന്നത്. താരനുള്ളവരാണെങ്കില്‍ എണ്ണയില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
മുടിവളര്‍ച്ചയെ ഏറ്റവും സഹായിക്കുന്ന ഒരു ഘടകമാണ് ഹോട്ട് ഓയില്‍ മസാജ്. ചെറുചൂടുള്ള എണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
എണ്ണ മുടിയില്‍ എങ്ങനെ തേയ്ക്കുന്നുവെന്നതും പ്രധാനമാണ്. മുടിയുടെ തുമ്പില്‍ എണ്ണ തേച്ചതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. തലയോടിലാണ് എണ്ണ പുരട്ടേണ്ടത്. എണ്ണ പുരട്ടി അല്പനേരം കഴിഞ്ഞ് കഴുകിക്കളയുന്നതു കൊണ്ടേ പ്രയോജനമുണ്ടാവുകയുള്ളൂ.
എണ്ണ പുരട്ടി മുടി ചീകിയാല്‍ എണ്ണ തലയോടില്‍ എല്ലായിടത്തുമാകാന് സഹായിക്കും.
മിക്കവാറും പേര്‍ക്ക് തലമുടിയില്‍ എണ്ണയുണ്ടാകുന്നത് അസ്വാസ്ഥ്യമുണ്ടാക്കും. പ്രത്യേകിച്ച് ടീനേജുകാര്‍ക്കും കുട്ടികള്‍ക്കും. ഇത്തരക്കാര്‍ക്ക് മുടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്ത് അല്പനേരം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. എണ്ണ പുരട്ടിയ മുടിയില്‍ ഷാംപൂ ചെയ്താല്‍ പിന്നെ കണ്ടീഷണര്‍ പുരട്ടേണ്ട ആവശ്യവുമില്ല.
വെളിച്ചെണ്ണ, ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണ, ആയുര്‍വേദ എണ്ണകള്‍ തുടങ്ങിയവയും മുടിയില്‍ ഉപയോഗിക്കാം.



Click it and Unblock the Notifications
