Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുടി വളരാന്‍ ഭക്ഷണവും
ഭംഗിയും ആരോഗ്യവുമുള്ള മുടി എല്ലാവരുടേയും സ്വപ്നമായിരിക്കും. എന്നാല്‍ ഇതിന് ഭാഗ്യമുണ്ടാവുക കുറച്ചു പേര്‍ക്ക് മാത്രവും.
മുടിയില്‍ താരന്, മുടി വരണ്ടതാവുക, പൊട്ടിപ്പോവുക, മുടി നരയ്ക്കുക തുടങ്ങി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്.
മുടിയുടെ ആരോഗ്യത്തിന് എണ്ണയും താളിയും മാത്രം പോര, നല്ല ഭക്ഷണങ്ങളും വളരെ പ്രധാനമാണ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും പല ഭക്ഷണങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവ കഴിയ്ക്കുന്നത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
മുടി വളര്‍ച്ചയേയും ആരോഗ്യത്തെയും സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

വാള്‍നട്ട് ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് ഇതൊരു പ്രധാന ഘടകമാണ്.

ബദാം മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ഇ ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

സണ്‍ഫഌവര്‍ സീഡുകളും മുടിയുടെ ആരോഗ്യത്തിന് പറ്റിയ ഘടകമാണ്. ഇതില്‍ പ്രോട്ടീന്‍, ബയോട്ടിന്‍, പൊട്ടാസ്യം, സിങ്ക്, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മുടി വളരാന്‍ ഭക്ഷണവും
വൈറ്റമിന്‍ എ, ബി, സി, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, പൊട്ടാസ്യം എന്നിവയുടെ ഒരു കലവറയാണ് ഫിഗ്. ഇവ മുടി വളര്‍ച്ചയേയും ആരോഗ്യത്തെയും സഹായിക്കുന്ന ഘടകങ്ങള്‍ തന്നെ.

മുടി വളരാന്‍ ഭക്ഷണവും
ആപ്രിക്കോട്ടില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോടിലെ രക്തത്തിന്റെ അളവും വര്‍ദ്ധിപ്പിക്കും. മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

മുടി വളരാന്‍ ഭക്ഷണവും
പഴത്തില്‍ ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലമുടി വരണ്ടതാകാതെ സൂക്ഷിക്കുന്നു.

സ്ട്രോബെറി, റാസ്ബെറി എന്നിവയില്‍ വൈറ്റമിന്‍ എ, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ തലയോടിലെ രക്തചംക്രമത്തെ സഹായിക്കും.

മുടി വളരാന്‍ ഭക്ഷണവും
ഓറഞ്ചിലെ ബീറ്റ കരോട്ടിന്‍ കോശവളര്‍ച്ചയെ സഹായിക്കുന്നു. മുടി വളരാന്‍ ഇതു സാധിക്കും.

മുടി വളരാന്‍ ഭക്ഷണവും
ഉണക്കമുന്തിരിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തം കൂടുതലുണ്ടാകാനും ഇത് ശിരോചര്മത്തിലെത്താനും വഴിയൊരുക്കും.

പാലും പാലുല്പന്നങ്ങളു മുടി വളര്‍ച്ചെയ സഹായിക്കുന്നവയാണ്. ഇവയില്‍ ബയോട്ടിന്‍ എന്നൊരു ഘടകമുണ്ട് ഇത് മുടി വളരാന്‍ നല്ലതാണ്.

തവിടു കളയാത്ത ധാന്യങ്ങളും മുടി വളര്‍ച്ചക്കു നല്ലതു തന്നെ. ഇതില്‍ വൈറ്റമിന്‍ ബി 5 അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തും.



Click it and Unblock the Notifications
