Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തല മറന്ന് എണ്ണ തേച്ചാല്‍..
മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും എണ്ണ വളരെയേറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ ഇതിന്റെ ഗുണം പൂര്‍ണമായി ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്ര്ദ്ധിച്ചേ മതിയാകൂ.
ദിവസവും എണ്ണ തേയ്ക്കണമെന്നില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തേച്ചാലും മതി. എന്നാല്‍ എങ്ങിനെ തേയ്ക്കണമെന്ന കാര്യം പ്രധാനം.
എണ്ണ വെറുതെ പുരട്ടി ഉടനടി കഴുകിക്കളഞ്ഞിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. എണ്ണ പുരട്ടി മസാജ് ചെയ്ത് അരമണിക്കൂറെങ്കിലും തലയില്‍ വച്ചിരിക്കണം.
ചൂടുള്ള എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതു തന്നെ. എന്നാല്‍ ആയുര്‍വേദ എണ്ണകള്‍ ഒരു തവണ തിളപ്പിച്ചെടുക്കുന്നതു കൊണ്ട് വീണ്ടും ചൂടാക്കിയാല്‍ ഇവയുടെ ഗുണം നഷ്ടപ്പെടും.
എണ്ണ ഉപയോഗിക്കുന്ന പലരും ഷാംപൂവും ഉപയോഗിച്ച് ഉടനടി മുഴുവന്‍ എണ്ണമയവും ഒഴിവാക്കും.ഇത് മുടി കൂടുതല്‍ വരണ്ടതാക്കുകയാണ് ചെയ്യുക.
മുടി നനയ്ക്കാതെ ഷാംപൂവില്‍ അല്പം വെള്ളം ചേര്‍ത്ത് തലയില്‍ തേച്ച് പതപ്പിച്ച് വെള്ളം കൊണ്ട് കഴുകിക്കളയാം. ഇങ്ങനെ ചെയ്യുമ്പോള്‍ മുടി വരണ്ടു പോകില്ല. എണ്ണമയം പൂര്‍ണമായി പോകുകയും ചെയ്യും.
എണ്ണയുള്ള മുടിയില്‍ കണ്ടീഷണര്‍ ഫലിക്കുകയില്ല. എണ്ണമയം മുകളില്‍ പറഞ്ഞ പ്രകാരം നീക്കിയിതിന് ശേഷം മാത്രം കണ്ടീഷണര്‍ ഉപയോഗിക്കുക.
മുടി സ്ട്രെയ്റ്റനിംഗ് ചെയ്തവര്‍ മൂന്നു മാസത്തിന് ശേഷം മാത്രം മുടിയില്‍ ഷാംപൂ ചെയ്യുക. അല്ലെങ്കില്‍ മുടി പെട്ടെന്ന് വരണ്ടു പോകാന്‍ സാധ്യത കൂടുതലാണ്.
കുട്ടികള്‍ക്കുള്ള എണ്ണയും ഷാംപൂവും മുതിര്‍ന്നവര്‍ ഉപയോഗിക്കരുത്. ഇതു കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല.
മുടിയില്‍ എപ്പോഴും മാറി മാറി എണ്ണകള്‍ പരീക്ഷിക്കുന്നത് നല്ലതല്ല. മുടി ഏതു തരമാണെന്നു കണ്ടെത്തി ഇതിന് ചേര്‍ന്ന എണ്ണ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
