Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുടി നന്നാക്കും ഹെയര്‍ മാസ്കുകള്‍
ഭംഗിയുള്ള മുടി കൊതിയ്ക്കാത്തവരില്ല. ഇതിന് അല്പം പണിപ്പെടുകയും വേണം.
മുടിയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഹെയര്‍ മാസ്ക് നല്ലൊരു വഴിയാണ്. ഇത് വീട്ടില്‍ തന്നെയുണ്ടാക്കാമെന്നതാണ് ഗുണം.

മുട്ട മുടിയ്്ക്ക് ഏറെ ഗുണം ചെയ്യും. മുട്ട രണ്ടു ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് നല്ലപോലെ പതപ്പിച്ച് തലയില്‍ തേയ്ക്കുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
പഴവും തലമുടിയ്ക്കു പറ്റിയ നല്ലൊന്നാന്തരം മാസ്കാണ്. പഴവും മുട്ടയും തേന്‍, പാല് എന്നിവയും ചേര്‍ത്ത് മിശ്രിതമാക്കി മുടിയില്‍ തേയ്ക്കാം. ഇതില്‍ അല്പം ഒലീവ് ഓയില്‍ ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
പഴത്തില്‍ അല്പം ബദാം ഓയില്‍ ചേര്‍ത്തും മുടിയില്‍ പുരട്ടാം. ഇതും നല്ലൊരു ഹെയര്‍ മാസ്കാണ്.
ഈ മിശ്രിതം പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
മുട്ടവെള്ള നല്ലപോലെ പതപ്പിച്ച് ഇതില്‍ തൈര് ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
ഒരു കപ്പ് കട്ടിയുള്ള പാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടുക. ഇത് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളായാം.
ഉലുവ നല്ലപോലെ കുതിര്‍ത്തി അരച്ച് തലയില്‍ പുരട്ടാം. നല്ലൊരു ഷാംപൂവിന്റെ ഗുണം നല്കാന് ഇതുമതി. തലയിലെ എണ്ണയും അഴുക്കുമെല്ലാം നീങ്ങാന്‍ ഇത് നല്ലൊരു വഴിയാണ്.
മുട്ടവെള്ള പതച്ച് ഇതില്‍ അല്പം ഒലീവ്, ബദാം എണ്ണകള്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടാം. അല്പം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത്തരം ഹെയര്‍ മാസ്കുകളില്‍ ഏതെങ്കിലും ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.



Click it and Unblock the Notifications
