Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹെയര്‍ ഡ്രയര്‍ ഉപയോഗിയ്ക്കാമോ?
ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് മുടിയുണക്കുന്നത് പലരും സൗകര്യപ്രദമായാണ് കാണാറ്. പലപ്പോഴും എളുപ്പത്തിന് വേണ്ടി സ്വീകരിക്കുന്ന ഈ മാര്‍ഗം മുടിയ്ക്ക് ദോഷമായിത്തീരാറുണ്ടെന്നതാണ് സത്യം.
ഹെയര്‍ ഡ്രയറില്‍ നിന്നു വരുന്ന ചൂട് ശിരോചര്‍മത്തിന് നല്ലതല്ല. ശിരോചര്‍മത്തില്‍ കൂടുതല്‍ ചൂടും പ്രഷറും ഉപയോഗിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഇത് സ്ഥിരമായി ചെയ്യുന്നത് ശിരോചര്‍മത്തെ എന്നന്നേക്കുമായി കേടു വരുത്താന്‍ സാധ്യതുണ്ട്.

ഹെയര്‍ ഡ്രയറില്‍ നിന്നു വരുന്ന ചൂട് ശിരോചര്‍മത്തിന് നല്ലതല്ല. ശിരോചര്‍മത്തില്‍ കൂടുതല്‍ ചൂടും പ്രഷറും ഉപയോഗിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഇത് സ്ഥിരമായി ചെയ്യുന്നത് ശിരോചര്‍മത്തെ എന്നന്നേക്കുമായി കേടു വരുത്താന്‍ സാധ്യതുണ്ട്.
മുടി കൊഴിയാനും ഹെയര്‍ ഡ്രയറിന്റെ ഉപയോഗം വഴി വയ്ക്കുന്നുണ്ട്. ഇതിലെ ചൂട് മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ കളയുന്നു. ശിരോചര്‍മത്തിലെ ദ്വാരങ്ങളില്‍ നിന്നാണ് മുടിയുണ്ടാകുന്നത്. ഇവ കൂടുതലായി തുറക്കുന്നത് മുടി കൊഴിയാന്‍ ഇടവരുത്തും. ഇത്തരം ദ്വാരങ്ങളില്‍ അഴുക്കും എണ്ണയുമാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതും മുടി കൊഴിയുവാന്‍ കാരണമാകുന്നു.
ഹെയര്‍ ഡ്രയര്‍ മുടിയിലെ ഈര്‍പ്പം വലിച്ചെടുത്ത് മുടിയെ കൂടുതല്‍ വരണ്ടതാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് മുടി പെട്ടെന്ന് പൊട്ടിപ്പോകാനും മുടിയുടെ അറ്റം പിളരാനും ഇട വരുത്തുന്നു.
മുടിയുടെ സ്വാഭാകികത നഷ്ടപ്പെടുത്തുകയാണ് കൃത്രിമമായ രീതിയിലുള്ള ഈ മുടിയുണക്കല് വഴിയുണ്ടാകുന്നത്. ഇത് മുടിയുടെ ഭംഗി കളയും. മുടിയുടെ തിളക്കവും മിനുക്കവും നഷ്ടപ്പെടാന്‍ ഹെയര്‍ ഡ്രയറിന്റെ ഉപയോഗം ഇട വരുത്തും.
സ്വാഭാവിക രീതിയില്‍ മുടിയുണക്കുന്നതാണ് എപ്പോഴും നല്ലത്. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കുക.



Click it and Unblock the Notifications
