Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എണ്ണമയമുള്ള മുടിയ്ക്ക് പായ്ക്ക്
എണ്ണമയമുള്ള മുടിയുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ്. എളുപ്പം അഴുക്കും പൊടിയും മുടിയില്‍ പറ്റിപ്പിടിക്കാന്‍ സാധ്യത കൂടുതല്‍. ഇതുകൊണ്ട് താരന് പോലുള്ള പ്രശ്നങ്ങള്‍ കൂടുകയും ചെയ്യും.
എണ്ണമയമുള്ള മുടിയില്‍ ഉപയോഗിക്കാവുന്ന ചില ഹെയര്‍ പായ്ക്കുകളെ കുറിച്ച് അറിയൂ. ഇവ മുടിയുടെ ആരോഗ്യം നന്നാക്കും.

ഹെന്ന എണ്ണമയമുള്ള മുടിയിലെ അധിക എണ്ണ കളയാന്‍ നല്ലതാണ്. ഹെന്നയില്‍ അല്പം തേയിലപ്പൊടി ചേര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കുക. ഇത് പിന്നേറ്റ് മുടിയിലും തലയോടിലും പുരട്ടി അര, ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. മുടിയിലെ എണ്ണമയം കുറയുമെന്നു മാത്രമല്ല, മുടി കൊഴിച്ചില്‍ കുറയുകയും ചെയ്യും.
കോണ്‍ഫ്ളോര്‍ ഉപയോഗിച്ചും ഹെയര്‍ പായ്ക്കുണ്ടാക്കാം. കോണ്ഫ്ളോറില് ചൂടുവെള്ളം, അല്പം നാരങ്ങാനീര്, എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടാം. ഇത് മുടിയിലെ എണ്ണമയം നിയന്ത്രിക്കുക മാത്രമല്ല, മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.
മുട്ട മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല, എണ്ണമയം നിയന്ത്രിക്കാനും ഏറെ നല്ലതാണ്. മുട്ട വെള്ളയില്‍ പുതിയിലയോ തുളസിയോ അരച്ചു ചേര്‍ക്കുക. ഇത് തലയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
മുള്‍ത്താണി മിട്ടി മുഖത്തു മാത്രമല്ല, തലയിലും തേയ്ക്കാം. ഇത് തേനും വെള്ളവുമായി കൂട്ടിച്ചേര്‍ത്ത് മുടിയില്‍ തേയ്ക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുകയുമാകാം. മുടിയിലെ എണ്ണമയം മാറിക്കിട്ടും. മുടി കൂടുതല്‍ മൃദുവാകാനും ഈ രീതി സഹായകമാണ്.



Click it and Unblock the Notifications
