Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
റിലാക്സ് മുടീ, റിലാക്സ്
ശരീരത്തെ പോലെ മുടിയ്ക്കും വേണം റിലാക്സ്. മുടിവളര്‍ച്ചക്കും മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ തടയുന്നതിനും മാത്രമല്ലാ, ശരീരത്തിന് മൊത്തത്തില്‍ തണുപ്പേകാന്‍ ഇത് അത്യാവശ്യമാണ്. പ്രത്യേകിച്ചും മുടി സ്ട്രെയിറ്റനിംഗ് ചെയ്താല്‍. കാരണം മുടിക്കു കട്ടി കുറഞ്ഞ് പൊട്ടിപ്പോകാനുള്ള സാധ്യത കുറയുകയാണ് ഇവിടെ സംഭവിക്കുന്നത്.

മുടിയ്ക്കും തലയ്ക്കും റിലാക്സ് നല്കാന് പറ്റിയ ചില വഴികളെപ്പറ്റിയറിയൂ, മുടി സ്ട്രെയിറ്റനിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും.
ആവണെക്കെണ്ണ മുടി വളരാന്‍ മാത്രമല്ലാ, തലയ്ക്ക് തണുപ്പു നല്‍കുന്നതിനും പ്രധാനമാണ്. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ആവണക്കെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുക. തലയോട്ടിയില്‍ നിന്നും തുടങ്ങി മുടിത്തുമ്പു വരെ എണ്ണ തേയ്ക്കണം.
നാളികേരപ്പാലും നാരങ്ങാനീരും സമാസമം എടുത്ത് തലയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. ചൂടുള്ള വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ മുടിയില്‍ കെട്ടി വയ്ക്കാം. ആഴ്ചയില്‍ ഒന്നുരണ്ടു ദിവസം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
രാസവസ്തുക്കള്‍ കലര്‍ന്ന കണ്ടീഷറിനു പകരം പാല് കൊണ്ട് കണ്ടീഷണറുണ്ടാക്കാം. പാലും വെള്ളവും യോജിപ്പിച്ച് മുടിയില്‍ സ്പ്രേ ചെയ്യുക. ഇതിന് ശേഷം മുടി ചീകാം. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ വെള്ളം കൊണ്ട് തല കഴുകാം. നല്ല കണ്ടീഷണറിന്റെ ഗുണം ഇതില്‍ നിന്നും ലഭിക്കും.
മുട്ടയും ഒലീവ് ഓയിലും കൂട്ടിച്ചേര്‍ത്ത് മുടിയിലും തലയിലും തേച്ചു പിടിപ്പിക്കാം. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.



Click it and Unblock the Notifications
