Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള്‍ക്കും വരും കഷണ്ടി
സാധാരണ കഷണ്ടി വരിക പുരുഷന്മാര്‍ക്കാണെന്നു പറയും. എന്നാല്‍ അപൂര്‍വമായി സ്ത്രീകള്‍ക്കും കഷണ്ടി വരാറുണ്ട്. സ്ത്രീകള്‍ക്ക് കഷണ്ടി വരുന്നതിന് പല കാരണങ്ങളുണ്ട്.

സ്ത്രീകള്‍ക്ക് കഷണ്ടി വരുന്നതിന് ഒരു പ്രധാന കാരണം പാരമ്പര്യമാണ്. പ്രത്യേകിച്ചും കുടുംബത്തില്‍ മുന്പാര്ക്കെങ്കിലും കഷണ്ടി വന്ന ചരിത്രമുണ്ടെങ്കില്‍ പ്രത്യേകിച്ചും. പാരമ്പര്യമാണ് കഷണ്ടിക്കു കാരണമെങ്കില്‍ മരുന്നുകള്‍ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും തന്നെ ഉണ്ടാവുകയില്ല.
ഹോര്‍മോണ്‍ പ്രശ്നങ്ങളും സ്ത്രീകളിലെ കഷണ്ടിക്കു കാരണമാകാറുണ്ട്. പ്രത്യേകിച്ച് ആന്‍ഡ്രൊജന്‍ എന്ന ഹോര്‍മോണ്‍ തോത് വര്‍ദ്ധിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. മെനോപോസ് സമയത്ത് സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ സാധാരണമാണ്. ഇത് ഹോര്‍മോണ്‍ പ്രശ്നം കൊണ്ടാണ്. എന്നാല്‍ ചെറുപ്പം സ്ത്രീകളിലും ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം ചിലപ്പോള്‍ മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാകാറുണ്ട്.
ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നത് മുടി കൊഴിച്ചിന് ഇടയാക്കാറുണ്ട്. ശരീരം വളരെ ദുര്‍ബലമാകുമ്പോഴും മുടികൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. രോഗങ്ങളും ഇത്തരത്തില്‍ മുടികൊഴിച്ചിലും കഷണ്ടിയും ഉണ്ടാകാന്‍ സാധ്യതയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ താല്ക്കാലികമാണെന്നു പറയാം. ശരീരത്തിന് ആരോഗ്യമുണ്ടാകുമ്പോള് മുടിയുടെ ആരോഗ്യവും മെച്ചപ്പെടും.
ചിലതരം മരുന്നുകള്‍, കെമിക്കലുകള്‍ എന്നിവയുടെ ഉപയോഗവും ചില സ്ത്രീകളില്‍ അമിതമായ മുടികൊഴിച്ചിലിനും അതുവഴി കഷണ്ടിക്കും ഇട വരുത്തുന്നുണ്ട്. മുടിയില്‍ ഉപയോഗിക്കുന്ന ഷാംപൂ, മറ്റു ക്രീമുകള്‍ എന്നിവയും ചിലപ്പോള്‍ മുടി കൊഴിച്ചിലിന് കാരണമാകും.
പോഷകാഹാരക്കുറവും മുടികൊഴിച്ചിലിന് ഇട വരുത്തുന്ന മറ്റു ചില കാരണമങ്ങളാണ്. മുടിയുടെ വളര്‍ച്ചക്ക് പോഷകങ്ങള്‍ അത്യാവശ്യമാണ്. പോഷകാഹാരക്കുറവ് കാരണമുള്ള മുടികൊഴിച്ചില്‍ പരിഹരിക്കാവുന്നതേയുള്ളൂ.
താരന് പോലുള്ള പ്രശ്നങ്ങള്‍ മുടികൊഴിച്ചിലിനും ഗുരുതരമായാല്‍ കഷണ്ടിക്കും വരെ വഴി വയ്ക്കും. എന്നാല്‍ ഇത്തരം പ്രശ്നങ്ങളും പരിഹാരമുള്ളവ തന്നെയാണ്.



Click it and Unblock the Notifications
