Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
മുടിയില്‍ ആവി പിടിച്ചാലോ?

തലയിലെ സുഷിരങ്ങള്‍ തുറക്കുന്നതിന് ഏറ്റവും നല്ലതാണ് ആവി പിടിക്കുന്നത്. എണ്ണ തേക്കുന്നതിന് മുന്‍പ് ഇത് ചെയ്യന്നതാണ് നല്ലത്. ശിരോചര്‍മത്തിലെ സുഷിരങ്ങള്‍ അടഞ്ഞിരുന്നാല്‍ എണ്ണ തേക്കുന്നതിന്റെ ഗുണം ലഭിക്കില്ല. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തും. മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും.
ശിരോചര്‍മം വൃത്തിയാക്കുന്നതിനും ആവി പിടിക്കുന്നത് നല്ലൊരു വഴിയാണ്. മുടി ദിവസം കഴുകിയാലും തലയോടിലുള്ള എല്ലാ അഴുക്കും നീക്കം ചെയ്യാനായെന്നു വരില്ല. പ്രത്യേകിച്ച് എണ്ണ സ്ഥിരം തേക്കുന്ന ശീലമുള്ളപ്പോള്. ദിവസവും മുടിയില്‍ ഷാംപൂ ഇടുന്നതും ആരോഗ്യകരമല്ല. മുടിയുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടു തന്നെ മുടി വൃത്തിയാക്കാനുള്ള വഴിയാണ് ആവി പിടിക്കുന്നത്.
മുടി വളരാനുള്ള നല്ലൊരു വഴി കൂടിയാണിത്. മുടിയിലെ അഴുക്കായിരിക്കും മുടി വളരാത്തതിന്റെ ഒരു കാരണം. ഇത് മുടിയുടെ ആരോഗ്യത്തെ ദുര്‍ബലമാക്കും. ശിരോസുഷിരങ്ങള് അടഞ്ഞാല്‍ മുടിയുടെ വളര്‍ച്ചയെ അത് ബാധിക്കുകയും ചെയ്യും. മുടിയില്‍ ആവി പിടിക്കുന്നത് ഇതിനൊരു പരിഹാരമാണ്.
വരണ്ട മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താനുള്ള ഒരു വഴി കൂടിയാണ് ആവി പിടിക്കുന്നത്. മുടിയുടെ വരള്‍ച്ച മുടി കൊഴിച്ചിലിനുള്ള ഒരു കാരണമാണ്.



Click it and Unblock the Notifications
