Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
മുടിസംരക്ഷണം പുരുഷന്മാര്ക്കും
ഒരുക്കി ചീകി വച്ചിരിക്കുന്ന ഭംഗിയുള്ള മുടി പുരുഷസൗന്ദര്യത്തിനും മാറ്റേകുന്ന ഒന്നാണ്. സ്ത്രീകള്‍ക്കു മാത്രമല്ലാ, പുരുഷന്മാര്ക്കുമുണ്ട് മുടി പ്രശ്നങ്ങള്‍.

കട്ടിയില്ലാത്ത മുടിയും കഷണ്ടി വരുന്നതും പുരുഷനെ ബാധിക്കുന്ന സൗന്ദര്യപ്രശ്നമാണ്. ഇത്തരക്കാര്‍ മുടി നീട്ടരുത്. രണ്ടുമൂന്നാഴ്ച കൂടുമ്പോഴെങ്കിലും മുടി മുറിക്കുക. മുടി തീരെക്കുറവുള്ള ഭാഗത്ത് മറ്റു ഭാഗത്തേക്കാള്‍ നീളം കുറച്ചു വെട്ടുന്നത് മുടിക്ക് കട്ടി തോന്നിക്കും. കഷണ്ടിയും മറയ്ക്കും.
താരന് പുരുഷന്മാര്ക്കും പ്രശ്നം തന്നെ. താരന് പോകാനുള്ള മാര്‍ഗങ്ങളോ ഷാംപൂവോ തന്നെയാണ് പരിഹാരം. ചിലരുടെ ശിരോചര്‍മം വല്ലാതെ വരണ്ടിരിക്കും. ഹോട്ട് ഓയില്‍ മസാജ് ഗുണം ചെയ്യും. ശിരോചര്‍മത്തെ ബാധിക്കുന്ന മറ്റു ചില രോഗങ്ങള്‍ക്ക് സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്.
വല്ലാതെ വരണ്ട, ഭംഗിയില്ലാത്ത മുടിക്കു പറ്റിയ കണ്ടീഷണറാണ് ബിയര്‍. മുടി ഷാംപൂ പെയ്ത് ശേഷം അല്പം ബിയര്‍ കൊണ്ട് കഴുകുന്നത് നല്ലതാണ്.
മുടിയില്‍ അമിത എണ്ണമയമുള്ള പുരുഷന്മാരുണ്ട്. ഇത് ചിലപ്പോള്‍ മുഖക്കുരുവിനും ഇടയാക്കും. മുടിയില്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച വെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. ഇതിലെ ആസിഡ് എണ്ണയുല്പാദനം കുറയ്ക്കും.
മുടി നര തടയാന്‍ ഹെന്ന പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പുരുഷന്മാര്ക്കും ഉപയോഗിക്കാം. ഡൈ ചെയ്യുന്നതു കൊണ്ടുള്ള കെമിക്കല്‍ പ്രശ്നങ്ങളെ ഭയക്കേണ്ട.േ



Click it and Unblock the Notifications
