Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഷാംപൂ തേച്ചാല്‍ താരന്?
താരന് വന്നാല്‍ വല്ലാത്തൊരു ബുദ്ധിമുട്ടാണ്. മുടി കൊഴിയുന്നതു പോരാതെ എപ്പോഴും ചൊറിച്ചില്‍ അനുഭവപ്പെടും. താരന് അധികമായാല്‍ ചര്‍മത്തില്‍ അലര്‍ജി വരാനും പുരികം വരെ കൊഴിയാനും സാധ്യതയുണ്ട്.

വരണ്ട ശിരോചര്‍മമാണ് താരന് കാരണമെന്നു പറയും. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. വരണ്ട ചര്മമില്ലാത്തവര്ക്കും താരന് വരാം. തലയില്‍ ഒരുതരം യീസ്റ്റ് വളരുന്നതാണ് ഇതിന് കാരണം. തലയില്‍ എണ്ണ കൂടുതലുണ്ടെങ്കിലോ മൃതകോശങ്ങളുണ്ടെങ്കിലോ, ഇതിനുള്ള ഭക്ഷണവുമായി.
മുടിയില്‍ താരനുള്ളവര്‍ മുടി ഇടയ്ക്കിടെ ഷാംപൂ ചെയ്യുന്നത് താരന് വര്‍ദ്ധിപ്പിക്കുമെന്നു പറയും. എന്നാല്‍ ഇതില്‍ വലിയ വാസ്തവമൊന്നുമില്ല. വല്ലാതെ വീര്യം കൂടിയ ഷാംപൂ ഉപയോഗിക്കരുതെന്നതു ശരി. എന്നാല്‍ വീര്യം കുറഞ്ഞ ഷാംപൂ താരനുള്ളവര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ദിവസവും മുടി കഴുകുന്നതും നല്ലത്.
ശിരോചര്‍മത്തില്‍ ചൊറിച്ചിലുണ്ടായാല്‍ താരനുണ്ടെന്ന് മിക്കവരും കരുതും. താരന് ചൊറിച്ചിലുണ്ടാക്കും. ചിലതരം അലര്‍ജികളും തലയില്‍ ചൊറിച്ചിലുണ്ടാക്കുമെന്നതാണ് വാസ്തവം.
മറ്റൊന്നുണ്ട്, താരന് ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും മാറുന്നത് ചുരുക്കും. താല്‍ക്കാലിക ശമനം ലഭിച്ചേക്കും. താരന് മുഴുവന്‍ പോയെന്നു നാം കരുതുകയും ചെയ്യും. ഇത് വരാതിരിക്കാന്‍ നോക്കുന്നതാണ് നല്ലത്.
എണ്ണമയമുള്ള ഭക്ഷണങ്ങളും താരന് വരുത്തും. അതുപോലെ ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും താരന് കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
