For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോണിടെയ്ല്‍ മുടി കളയും!

|

Ponytail
മുടി സംരക്ഷിക്കുന്നുവെന്നു കരുതി പലരും ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഇത് മുടിയെ വളര്‍ത്താനല്ല, മുടിയെ കേടുവരുത്താനാണ് ഇട വരുത്തുക.

മുടിയില്‍ ഷാംപൂ ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന പ്രശ്‌നങ്ങളാണ് ഒന്ന്. കൂടുതല്‍ ഷാംപൂ ചെയ്യുന്നത് മുടിക്കു കേടു തന്നെയാണ്. മുടിക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒരു സണ്‍സ്‌ക്രീന്‍ പാളിയുണ്ട്. ദിവസവുമുള്ള ഷാംപൂ ചെയ്യല്‍ മുടി കേടുവരുത്തും. എന്നാല്‍ തീരെ ഷാംപൂ ഉപയോഗിക്കാതിരുന്നാല്‍ മുടിയില്‍ അഴുക്കു ാവുകയും ചെയ്യും. ഷാംപൂവിന് പകരം പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചാലും മതി.

വില കുറവു നോക്കി ഷാംപൂ തെരഞ്ഞെടുക്കരുത്. ഗുണനിലവാരമായിരിക്കണം ഷാംപൂ തെരഞ്ഞെടുക്കുമ്പോള്‍ മുന്നില്‍ നില്‍ക്ക ത്.

കുളിയ്ക്കുന്നതിന് മുന്‍പ് മിക്കവാറും പേര്‍ മുടി ചീകാറില്ല. മുടിയുടെ ജട കളയാതെ കഴുകിയാല്‍ മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ദിവസവും നാലഞ്ചു തവണയെങ്കിലും മുടി ചീകുകയും വേണം. തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും. മുടി കൂടുതല്‍ വളരുകയും ചെയ്യും.

മുടിത്തുമ്പ് മാസത്തിലൊരിക്കലെങ്കിലും വെട്ടുന്നത് തുമ്പു പിളരാതിരിക്കാന്‍ സഹായിക്കും. മുടി വളരട്ടേയെന്നു കരുതി മുടി വെട്ടാതിരുന്നിട്ട് കാര്യമില്ലെന്നര്‍ത്ഥം. ഇത് മുടിയുടെ ഭംഗി കളയാനേ ഉപകരിക്കൂ.

മുടിയില്‍ സിറം പലരും പുരട്ടാറുണ്ട്. ഇത് മുടി ഒതുങ്ങിയിരിക്കാനും മുടിക്കു തിളക്കം നല്‍കാനും സഹായിക്കും. എന്നാല്‍ ഇതൊരിക്കലും തലയോടിലാകരുത്. മുടി പൊട്ടിപ്പോകാന്‍ ഇത് കാരണമാകും. അധികം സിറവും പുരട്ടരുത്.

ഹോട്ട് ഓയില്‍ മസാജ് മുടിക്കു നല്ലതാണെന്നത് പൊതുവെയുള്ള സത്യം. എന്നാല്‍ ഇത് ദിവസം ചെയ്യുന്നത് നല്ലതല്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയാകാം. വല്ലാതെ ചൂടുള്ള എണ്ണയും ഉപയോഗിക്കരുത്.

നനഞ്ഞ മുടി ഉണക്കാന്‍ ടവല്‍ കൊണ്ട് വല്ലാതെ അമര്‍ത്തി തോര്‍ത്തുകയോ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുകയോ അരുത്. ഇത് മുടി കേടു വരുത്തും. സാധാരണ രീതിയില്‍ മുടി ഉണങ്ങുന്നതാണ് നല്ലത്.

പോണിടെയ്ല്‍ മുടി കെട്ടുന്ന രീതിയാണ്. എന്നാല്‍ ദിവസവും ഒരേ സ്ഥലത്ത് ഇങ്ങനെ മുടി കെട്ടുന്നത് അവിടെ നിന്നും മുടി കൊഴിയാന്‍ ഇട വരുത്തും. വ്യത്യസ്തമായ മുടിക്കെട്ടുകള്‍ സ്വീകരിക്കുന്നതാണ് നല്ലത്.

English summary

Hair,Haircare,Shampoo, Bath,Brush, Cerum, മുടി, മുടിസംരക്ഷണം, ഷാംപൂ, പോണിടെയ്ല്‍, ചീകുക, കുളി, നനവ്, കാറ്റ്, സിറം

Its not too hard to get a shiny and healthy hair. Most women commit basic hair care mistakes with the best of intentions. You may spend a lot of time each day behind your hair. Most of the times we end up committing various hair care mistakes. It makes our locks look dull and boring. Follow some basic hair care tips to prevent hair damage.
X
Desktop Bottom Promotion