Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കിടക്കും മുന്പേ മുടി സംരക്ഷിക്കൂ

കിടക്കും മുന്പ് മുടി നല്ലപോലെ ചീകണം. ജടയെല്ലാം കളയുന്നത് മുടി പൊട്ടിപ്പോകാതിരിക്കാന് സഹായിക്കും. മാത്രമല്ലാ, നല്ലൊരു മസാജിന്റെ ഗുണമാണ് മുടി ചീകുമ്പോള് ഉണ്ടാകുന്നത്. തലയോടിലെ രക്തപ്രവാഹം വര്ദ്ധിക്കാന് ഇത് സഹായിക്കും.
രാത്രി മുടി എണ്ണയിട്ട് മസാജ് ചെയ്യുന്നതു നല്ലതാണ്. ഇതും മുടിവളര്ച്ചക്ക് നല്ലതാണ്. മുടി വരണ്ടു പോകാതിരിക്കാന് ഇത് നല്ല വഴിയാണ്. രാവിലെ എണ്ണ തേക്കാന് നേരമില്ലെന്ന പരാതി ഒഴിവാക്കുകയും ചെയ്യാം. എണ്ണ മുടിയില് നന്നായി പിടിച്ചു കഴിഞ്ഞാല് ഷാംപൂ ഇട്ട് രാവിലെ കഴുകാം. വെളിച്ചെണ്ണ, ബദാം, ഒലീവ് ഓയില് തുടങ്ങിയവ ഇതിനുപയോഗിക്കാം.
എണ്ണ തേക്കാന് മടിയുള്ളവര് സിറം തേച്ച് മുടി മസാജ് ചെയ്താലും മതി. ഇതും മുടിവളര്ച്ചക്കു നല്ലതാണ്. മുടി വരണ്ടുപോകാതിരിക്കാനും സിറം നല്ലതാണ്.
കിടക്കുമ്പോള് മുടി ജട കളഞ്ഞ് കെട്ടി വച്ചു കിടക്കണം. അല്ലെങ്കില് മുടി പൊട്ടിപ്പോകാനും അറ്റം പിളരാനും ഇടയാകും. മുടി കൂടുതല് മുറുക്കിയോ അയവാക്കിയോ കെട്ടരുത്.
നീണ്ട മുടി ഒരുമിച്ചു കെട്ടി വയ്ക്കാന് സാധിക്കാത്തവര് മുടി കെട്ടി അതിനു മുകളില് എന്തെങ്കിലും തുണി കെട്ടുന്നത് നല്ലതതായിരിക്കും. ഇങ്ങനെ ചെയ്താല് മുടി പൊട്ടിപ്പോകില്ല.



Click it and Unblock the Notifications
