Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുടികൊഴിച്ചിലിന് അസാധാരണ കാരണങ്ങളും
മുടി കൊഴിച്ചിലിന് പല കാരണങ്ങളും പറയും. താരന്, പോഷകാഹാരക്കുറവ്, ചില മരുന്നുകള് തുടങ്ങിയവ. ഇവയല്ലാതെയും ചില കാര്യങ്ങള് മുടികൊഴിച്ചിലിന് ഇട വരുത്തുന്നുണ്ട്.

ചൂടുവെള്ളത്തില് തല കുളിക്കുന്നത് മുടി കൊഴിയുവാന് ഇട വരുത്തും. എന്നാല് തലയില് ആവി കൊള്ളിക്കുന്നത് മുടി വളര്ച്ചക്ക് നല്ലതാണ്. തണുത്ത വെള്ളമാണ് മുടിക്ക് നല്ലത്.
ഹെല്മറ്റു ധരിക്കുന്നത് തലയുടെ സംരക്ഷണത്തിന് പ്രധാനം. എന്നാല് ഇത് മുടി കൊഴിച്ചിലിന് ഇട വരുത്തുകയും ചെയ്യും. ഹെല്മറ്റ് ധരിക്കുമ്പോള് വിയര്പ്പ് തലയില് അടിഞ്ഞു കൂടും. ഇത് മുടിവേരുകളുടെ ശക്തി ക്ഷയിപ്പിക്കും. മുടി കൊഴിച്ചിലിന് ഇട വരുത്തുകയും ചെയ്യും.
നനഞ്ഞ മുടി ചീകുന്നതും മുടി കൊഴിയാനുളള ഒരു പ്രധാന കാരണമാണ്. നനഞ്ഞ മുടിയില് ചീപ്പോടിക്കുമ്പോള് മുടിയില് ജട വരാനുള്ള സാധ്യത കൂടുതലാണ്. ഇത് മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
മുടി വല്ലാത്ത ശക്തിയില് ചീകുമ്പോഴും കൊഴിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അത് മുടിയുടെ അടിവേരുകളുടെ ബലം കുറയ്ക്കും. മുടി എളുപ്പം പൊട്ടിപ്പോകാന് ഇട വരുത്തുകയും ചെയ്യും.
മുടി വല്ലാതെ മുറുക്കിക്കെട്ടുന്നതും മുടി കൊഴിയുവാന് ഇട വരുത്തും. വല്ലാതെ മുറുക്കുമ്പോള് ചെറിയ മുടികള് പൊട്ടിപ്പോകാന് സാധ്യതയേറും. വല്ലാതെ മുറുക്കി മുടി കെട്ടാതിരിക്കുക.



Click it and Unblock the Notifications
