Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയ്ക്കും വേണ്ടേ സണ്സ്ക്രീന്

ചര്മത്തിന മാത്രമല്ലാ, മുടിയ്ക്കും ചൂടും വെയിലും ദോഷങ്ങളേല്പ്പിക്കുന്നുണ്ട്. മുടി നരയ്ക്കുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങിയവ ഇതിന്റെ ഫലങ്ങളാണ്. ഇതിനെ തടയാന് മുടിയ്ക്കും സണ്സ്ക്രീന് ആവശ്യമാണ്.
തേയിലവെള്ളം മുടിക്കു പറ്റിയ നല്ലൊന്നാന്തരം സണ്സ്ക്രീനാണ്. പ്രത്യേകിച്ചും ഗ്രീന് ടീ.
തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയില് നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. മുടിയില് ഷവര് ക്യാപ് വയ്ക്കാം. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനില് നിന്നും സംരക്ഷണം നല്കും.
ഹെന്ന മുടിയുടെ വളര്ച്ചയ്ക്കും മുടി നരയ്ക്കാതിരിക്കുന്നതിനും മാത്രമല്ലാ, മുടിയ്ക്ക് സംരക്ഷണം കൊടുക്കുന്നതിനും നല്ലതാണ്. മുടിയില് ഹെന്ന ചെയ്യുമ്പോള് ഒരു പ്രോട്ടീന് വലയം മുടിയ്ക്കു ചുറ്റുമുണ്ടാകുന്നുണ്ട്. ഇത് മുടിയെ സൂര്യന്റെ അള്ട്രാവയലറ്റ് രശ്മികളില് നിന്നും മുടിയ്ക്ക് സംരക്ഷണം നല്കും.
ചിലതരം എണ്ണകളും വെളിച്ചെണ്ണയും മുടിയ്ക്ക സൂര്യനില് നിന്നും സംരക്ഷണം നല്കും. എള്ളെണ്ണ, വെളിച്ചെണ്ണ, ബദാം ഓയില് എന്നിവ സൂര്യപ്രകാശത്തില് നിന്ന് മുടിയ്ക്ക്് സംരക്ഷണം നല്കുന്നവയാണ്.
വൈറ്റമിന് ഇ ഓയിലും മുടിയുടെ സണ്സ്ക്രീനായി പ്രവര്ത്തിക്കും. വൈറ്റമിന് ഇ ഗുളികകള് പൊട്ടിച്ച് ഈ എണ്ണ മുടിയില് പുരട്ടി മസാജ് ചെയ്യുക. അല്പസമയത്തിനു ശേഷം കഴുകിക്കളയാം.
ഇത്തരം കാര്യങ്ങള് ആഴ്ചയിലൊരിക്കലെങ്കിലും ചെയ്യുന്നത് മുടിയുടെ അകാലനര ഒഴിവാക്കാനും മുടി കേടാകാതിരിക്കാനും സഹായിക്കും.



Click it and Unblock the Notifications
