Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടി ചീകുമ്പോള്‍ ശ്രദ്ധിക്കുക
മുടി സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ മുടി ചീകുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. മുടി ചീകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക കാര്യങ്ങളുമുണ്ട്.

ഒരിക്കലും നനഞ്ഞ മുടി ചീകരുത്. ഇത് മുടി കെട്ടുപിണയാനും പൊട്ടിപ്പോകാനും ഇട വരുത്തും. മുടിയിലെ വെള്ളം നല്ലപോലെ കളഞ്ഞ് മുടി ഒരുവിധം ഉണങ്ങിയ ശേഷം മാത്രം ചീകുക.
മുടിയേക്കാള്‍ തലയോടിലും നല്ലപോലെ ചീകണം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും മുടി നല്ലപോലെ വളരാന്‍ വഴിയൊരുക്കുകയും ചെയ്യും.
കൂടുതല്‍ മുടിയുള്ളവര്‍ മുടി ഒരുമിച്ചു ചീകുന്നതിന് പകരം കുറേശെയായി എടുത്തു ചീകണം. ഇത് മുടി കെട്ടുപിണയാതിരിക്കാന്‍ സഹായിക്കും.
പാകത്തിന് പല്ലകലമുള്ള ചീപ്പു വേണം ഉപയോഗിക്കാന്‍. ഇത് മുടി പൊട്ടിപ്പോകുന്നത് തടയുന്നു. മുടി ചീകാന്‍ എളുപ്പമാവുകയും ചെയ്യും.
ഒരിക്കലും കെട്ടിവച്ച മുടിയിലൂടെ ചീപ്പോടിക്കരുത്. അതുപോലെ മുടി ജട പിടിച്ചിട്ടുണ്ടെങ്കില്‍ ജട മാറ്റിയ ശേഷം മാത്രം ചീകുക.
മുടിയില്‍ എണ്ണ പുരട്ടി ചീകുന്നത് തലയോട് മസാജ് ചെയ്യുന്ന ഫലമാണ് നല്‍കുക.



Click it and Unblock the Notifications
